Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

‘നവയുഗസന്ധ്യ’ സാംസ്‌കാരികോത്സവം ഡിസംബര്‍ 6ന്

ദമ്മാം: നവയുഗം സാംസ്‌കാരികവേദി ‘നവയുഗസന്ധ്യ-2024’ കലാ സാംസ്‌കാരിക പരിപാടി ഒരുക്കുന്നു. ഡിസംബര്‍ 6 വെള്ളി ഉച്ചയ്ക്ക് 2.00 മുതല്‍ ദമ്മാമിലാണ് മെഗാ പരിപാടിയെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു. പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികള്‍ നവയുഗസന്ധ്യയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ മത്സരങ്ങള്‍, പുസ്തകമേള, ചിത്രപ്രദര്‍ശനം, കുടുംബസംഗമം, ഭക്ഷ്യമേള, മെഡിക്കല്‍ ക്യാമ്പ്, സാംസ്‌ക്കാരിക സദസ്സ്, ‘നവയുഗം കാനം രാജേന്ദ്രന്‍ സ്മാരക പുരസ്‌കാര’ വിതരണം, വിവിധ മേഖലകളില്‍ സ്തുത്യര്‍ഹ സേവനം ചെയ്യുന്ന വ്യക്തിത്വങ്ങളെ ആദരിക്കല്‍, നൂറിലധികം കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത, നൃത്ത, അഭിനയ, ഹാസ്യ, കലാപ്രകടനങ്ങള്‍, മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം എന്നീ പരിപാടികളാണ് നവയുഗസന്ധ്യയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരിപാടിയുടെ വിജയത്തിനായി, ഉണ്ണി മാധവം (രക്ഷാധികാരി), ഗോപകുമാര്‍ അമ്പലപ്പുഴ (ചെയര്‍മാന്‍), ബിജു വര്‍ക്കി (ജനറല്‍ കണ്‍വീനര്‍), സാജന്‍ കണിയാപുരം, അരുണ്‍ ചാത്തന്നൂര്‍, നിസ്സാം കൊല്ലം, ജാബിര്‍ മുഹമ്മദ്, ബിനു കുഞ്ഞു, മുഹമ്മദ് റിയാസ് (സബ്ബ് കമ്മിറ്റി കണ്‍വീനര്‍മാര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന നൂറ്റിഇരുപതംഗ സ്വാഗതസംഘം നവയുഗം രൂപീകരിച്ചിട്ടുണ്ട്.

നവയുഗസന്ധ്യ-2024 ന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, കളറിംഗ് മത്സരങ്ങളും, സ്ത്രീകള്‍ക്കായി മെഹന്ദി, കേക്ക് മേക്കിങ് മത്സരങ്ങളും സംഘടിപ്പിയ്ക്കും. പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ 0572287065, 0596567811, 0503383091 എന്നീ നമ്പറുകളില്‍ പേര് രെജിസ്റ്റര്‍ ചെയ്യണം. മത്സരവിജയികള്‍ക്ക് ആകര്‍ഷകങ്ങളായ ഉപഹാരങ്ങള്‍ സമ്മാനിക്കും. നവയുഗസന്ധ്യ2024 ലേക്കുള്ള പ്രവേശനം സൗജന്യമാണ്. നാട്ടില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍ക്കൊപ്പം സൗദി അറേബ്യയിലെ സാമൂഹിക, സാംസ്‌ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നു നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി, ജനറല്‍ സെക്രെട്ടറി വാഹിദ് കാര്യറ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top