Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

പതിനഞ്ചിന്റെ നിറവില്‍ സൗദി ലുലു ‘സൂപ്പര്‍ ഫെസ്റ്റ്’; വിലക്കിഴിവും മില്യണ്‍ റിയാലിന്റെ ഗിഫ്റ്റുകളും

റിയാദ്: സൗദി ലുലു ഹൈപ്പര്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വന്‍ ഓഫറുകളും സമ്മാനങ്ങളുമായി സൂപ്പര്‍ ഫെസ്റ്റിവലിന് ഒരുങ്ങുന്നു. നവംബര്‍ 27 മുതല്‍ ഡിസംബര്‍ 5വരെയാണ് ആഘോഷ പരിപാടികള്‍. സൂപ്പര്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം തമിഴ് സൂപ്പര്‍താരം സൂര്യ, ബോളിവുഡ് താരം ബോബി ഡിയോള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറി.

ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഷോപ്പിങ്ങ് ഇടമായി മാറിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, വിലക്കിഴിവിന് പുറമെ കൈനിറയെ നിരവധി സമ്മാനങ്ങളും പ്രഖ്യാപിച്ചു. ഒരു മില്യണ്‍ റിയാല്‍ വരെ വിലമതിക്കുന്ന 1500 ഗിഫ്റ്റുകള്‍, മികച്ച റിവാര്‍ഡ് പോയിന്റുകള്‍ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ ആനിവേഴ്‌സറി പ്രൊഡക്ടുകളും ലുലു സ്‌റ്റോറുകളില്‍ ലഭ്യമാണ്. ഗ്രോസറി, ഫാഷന്‍, ഇലക്ട്രോണിക്‌സ്, വീട്ടുകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

വാര്‍ഷികാഘോഷ പരിപാടിയുടെ വിശദാംശങ്ങള്‍ റിയാദ് വോക്കോ ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സൗദിയിലെ ലുലുവിന്റെ പതിനഞ്ച് വര്‍ഷങ്ങളിലെ സേവനങ്ങളും നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചു. പ്രധാന സപ്ലയേഴ്‌സിനെ പരിപാടിയില്‍ ആദരിച്ചു. ആനിവേഴ്‌സറി പ്രൊഡക്ടുകളും ഫെസ്റ്റ് ഓഫറുകളും അവതരിപ്പിച്ചു.

ലോകത്തെ വിവിധയിടങ്ങളിലുള്ള മികച്ച ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ഉറപ്പാക്കി ഉപഭോക്താക്കളുടെ ജീവിതത്തിന്റെ ഭാഗമാണ് ലുലു. ഉപഭോക്താക്കള്‍ നല്‍കുന്ന പിന്തുണയാണ് ലുലുവിന്റെ കരുത്തെന്നും സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. സൗദിയിലെ ഭരണനേതൃത്വം നല്‍കുന്ന മികച്ച പ്രോത്സാഹനം ലുലുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നുവെന്നും അദേഹം വ്യക്തമാക്കി. റീട്ടെയ്ല്‍ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്‌റ്റോറുകള്‍ തുറക്കുമെന്നും ഷെഹീം മുഹമ്മദ് പറഞ്ഞു.

നവംബര്‍ 14ന് ലുലു ഓഹരി വിപണിയിലേക്ക് ചുവടുവച്ചിരുന്നു. അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ലുലു ഓഹരികള്‍ക്ക് മികച്ച ഡിമാന്‍ഡാണ് ലഭിച്ചത്. ഐപിഒ പ്രഖ്യാപനത്തിന്റെ ഭാഗമായി മൂന്ന് വര്‍ഷത്തിനകം നൂറ് സ്‌റ്റോറുകള്‍ തുറക്കാനുള്ള പദ്ധതിയിലാണ് ലുലു റീട്ടെയ്ല്‍ ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top