Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 10 പേര്‍ കസ്റ്റഡിയില്‍

റിയാദ്: സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡില്‍ വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തതായി സൗദി ആഭ്യന്തര മന്ത്രാലയം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, റിയാദ് ഡ്രൈ പോര്‍ട്ട്, ബത്ഹ അതിര്‍ത്തി പോസ്റ്റ് എന്നിവിടങ്ങളിലെ സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 10 പേര്‍ അറസ്റ്റിലായതായും മന്ത്രാലയം അറിയിച്ചു.

6.45 ലക്ഷം മയക്കുമരുന്ന് ഗുളികകളും ലഹരി വസ്തുക്കളും കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തടഞ്ഞത്. വീട്ടുപകരണങ്ങള്‍ അടങ്ങിയ തപാല്‍ പാഴ്‌സലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ട് ലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍. ജിദ്ദ വിമാനത്താവളത്തില്‍നിന്നാണ് ഇത് പിടികൂടിയത്. പാത്രങ്ങളുടെ അടിവശത്തെ പാളിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. റിയാദ് െ്രെഡ പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രെഗബാലിന്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്തത്. തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിച്ച ഒരു കണ്ടെയ്‌നറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വാഷിങ് മെഷീനുകളുടെ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 41,990 ട്രമഡോള്‍ ഗുളികകളും 500 ഗ്രാം ഷാബുവും സൗദിയു.എ.ഇ അതിര്‍ത്തിയിലെ ബത്ഹ കസ്റ്റംസാണ് പിടികൂടിയത്.

ഈ സംഭവങ്ങളിലെല്ലം പിടികൂടിയ വസ്തുക്കള്‍ കൊണ്ടുവന്നവരെ അറസ്റ്റ് ചെയ്‌തെങ്കിലും ഇവ ആര്‍ക്കുവേണ്ടിയാണോ കൊണ്ടുവന്നത് അവരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളുമായി ചേര്‍ന്ന് നടത്തിയതായി അതോറിറ്റി വ്യക്തമാക്കി. ഇത്തരം നിരോധിത വസ്തുക്കള്‍ കടത്താനുള്ള ശ്രമങ്ങള്‍ ഇല്ലാതാക്കി സമൂഹത്തിെന്റ സുരക്ഷയും സംരക്ഷണവും വര്‍ദ്ധിപ്പിക്കുന്നതിനായി രാജ്യത്തിെന്റ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം ശക്തമാക്കുന്നത് തുടരുകയാണെന്ന് അതോറിറ്റി അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top