റിയാദ്: ഖിസ്സപ്പാട്ട് കാഥികന്‍ മാവണ്ടിയൂര്‍ അഹ്മദ് കുട്ടി മൗലവി, ഹബീബ് കോട്ടോപാടം എന്നിവര്‍ അവതരിപ്പിച്ച മലപ്പുറം ഖിസ്സ കഥാപ്രസംഗം ശ്രദ്ധേയമായി. തനത് ശൈലിയില്‍ അവതരിപ്പിച്ച കഥാപ്രസംഗം പ്രൗഢമായ സദസ്സിന് പുതിയ അനുഭവം സമ്മാനിച്ചു. സംഘാടകരില്‍ നിന്ന് ലഭിച്ച പിന്തുണയും സദസ്സില്‍ നിന്നും ലഭിച്ച പ്രോല്‍സാഹനവും സൗദിയില്‍ പര്യടനം നടത്തുന്ന അഹ്മദ് കുട്ടി മൗലവിക്കും ഏറെ സന്തോഷം സമ്മാനിച്ചു. മലപ്പുറം ജില്ല കെഎംസിസി ‘ദ വോയേജ് -സ്വത്വം, സമന്വയം, അതിജീവനം’ ക്യാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു കഥാ പ്രസംഗം.
നാലര പതിറ്റാണ്ടായി ഖിസ്സപ്പാട്ട് രംഗത്ത് സജീവമായ അഹ്മദ് കുട്ടി മൗലവി കേരളത്തില്‍ എല്ലാ ജില്ലകളിലും കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര, ലക്ഷദ്വീപ് എന്നി സംസ്ഥാനങ്ങളിലും യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീരാജ്യങ്ങളിലും ഖിസ്സപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് തവണ കേരള സര്‍ക്കാരിന്റെ ആദരവ് ലഭിച്ച അഹ്മദ് കുട്ടി മൗലവി വളഞ്ചേരിക്കടുത്ത് എടയൂര്‍ നോര്‍ത്ത് മാവണ്ടിയൂര്‍ സ്വദേശിയാണ്.
കാലത്തിന്റെ കുത്തൊഴുക്കില്‍ ഗതകാല പ്രതാപം നഷ്ടപ്പെട്ടുപോകുന്ന മലബാര്‍, മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറക്ക് കൈമാറ്റം ചെയ്യുന്നതിനും ‘ദ വോയേജ് ‘ ക്യാമ്പയിനില്‍ മലപ്പുറം ലിറ്ററേച്ചര്‍ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് മലപ്പുറം ജില്ലാ
കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അറിയിച്ചു. പതിറ്റാണ്ടുകളായി ഖിസ്സപ്പാട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്ന അഹ്മദ് കുട്ടി മൗലവിയെ റിയാദ് മലപ്പുറം ജില്ല കെ എം സി സി ആദരിച്ചു. നാഷണല്‍, സെന്‍ട്രല്‍, ജില്ല കെ എം സി സി ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ജില്ല കെ എം സി സി ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ് പൊന്നാനട അണിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.