Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

അമേരിക്കാസ് ഗ്രാസ് റൂട്ട് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമി

ദമാം: കുട്ടികള്‍ക്ക്‌ കായിക പരിശീലനം നല്‍കുന്നതിന് ആരംഭിച്ച അമേരിക്കാസ് ഗ്രാസ് റൂട്ട് സ്‌പോര്‍ട്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ പ്രവര്‍ത്തനം വര്‍ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യാന്തര ഫുട്‌ബോള്‍ മുന്‍ താരം അനസ് എടത്തൊടിക അല്‍ യമാമ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അക്കാദമിയുടെ ജേഴ്‌സിയും ലോഗോയും പരിപാടിയില്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ മുന്‍ താരം സയ്യിദ് ഹുസൈനാണ് അക്കാദമിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍. പരിചയ സമ്പന്നരായ സകരിയ, ഷഫീഖ്, ഷഹബാസ്, സുഹൈല്‍ എന്നീ കോച്ചുമാരുടെ സാന്നിധ്യം ഭാവി വാഗ്ദാനമുള്ള ഫുട്ബാള്‍ കളിക്കാരെ വാര്‍ത്തെടുക്കാന്‍ സഹായയിക്കുമെന്ന് അനസ് എടത്തൊടിക പറഞ്ഞു.

പരിപാടിയില്‍ ഡിഫ പ്രസിഡണ്ട് ഷമീര്‍ കൊടിയത്തൂര്‍, മുന്‍ പ്രസിഡന്റുമാരായ മുജീബ് കളത്തില്‍, റഫീഖ് കൂട്ടിലങ്ങാടി, ഡിഫ ഭാരവാഹികളായ അബ്ദുള്‍ റാസിഖ്, അബ്ദുള്‍ റഷീദ്, ഫത്തീന്‍, നാസര്‍ വെള്ളിയത്ത്, സഫീര്‍ മണലോടി, ഷബീര്‍ ആക്കോട്, ലിയാകാത്തലി, ആവിസ് മറയിന്‍ ജനറല്‍ മാനേജര്‍ ഹരി നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.

പരിപാടിയില്‍ സുനീര്‍ എന്‍ പി, ഷിയാസ്, അജ്മല്‍ കൊളക്കോടന്‍, ഫവാസ്, ആദില്‍, റഷാദ്, അര്‍ഷാദ്, സെല്‍മി, ബാസിം, ഹസ്‌ലി എന്നിവര്‍ നേത്യത്വം നല്‍കി. ഉദ്ഘാടനത്തിനോടനുബന്ധിച്ച് അമേരിക്കാസ് ഗ്രാസ് റൂട്ട് അക്കാദമിയും ജുബൈല്‍ എഫ് സി അക്കാദമിയുടെയും പ്രദര്‍ശന മത്സരവും, ഗ്രാസ് റൂട്ട് അക്കാഡമി ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗം മത്സരവും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top