റിയാദ്: ‘പരസ്യ’ വിവാദത്തില്‍ പ്രതിഷേധവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവാസി ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്‌ഐസി) റിയാദ് സെന്‍ട്രല്‍ കമ്മറ്റി രംഗത്ത്. സമസ്തയുടെ പ്രവര്‍ത്തകരെ പൊതു സമൂഹത്തില്‍ അപഹസിക്കുകയാണ് സുപ്രഭാതം പത്രം. ഇതു തുടര്‍ന്നാല്‍ പത്രത്തിന്റെ ക്യാമ്പയിന്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എസ്‌ഐസി നാഷണല്‍ കമ്മറ്റി, സുപ്രഭാതം മാനേജിംഗ് ഡയറക്ടര്‍ എന്നിവര്‍ക്കയച്ച പ്രതിഷേധ കത്തില്‍ മുന്നറിയിപ്പ് നല്‍കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന പരസ്യം ഇടതുപക്ഷം ദുഷ്ടലാക്കോടെയാണ് നല്‍കിയത്. പരസ്യം പ്രസിദ്ധീകരിക്കാന്‍ യാതൊരു സന്ദേഹവും പത്രത്തിന് ഉണ്ടായില്ല. മഹിത പ്രസ്താനത്തിനുണ്ടായ ചീത്തപ്പേര് തിരുത്താന്‍ നേതൃത്വത്തിന് പത്രക്കുറിപ്പ് ഇറക്കേണ്ടി വന്നതും കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സുപ്രഭാതം പത്രത്തിന് സാമ്പത്തിക പിന്തുണയും വാര്‍ഷിക വരിസംഖ്യ നല്‍കിയവരും ഉള്‍പ്പെടെ വലിയൊരു വിഭാഗം ‘പരസ്യ’ വിവാദത്തില്‍ കടുത്ത അതൃപ്തിയിലാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ഉയരുന്നത്. സുപ്രഭാതത്തിന് സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്നു വ്യതിചലനമുണ്ടായിട്ടുണ്ടെന്നും നിരീശ്വര പ്രസ്ഥാനത്തിന്റെ പക്ഷംപിടിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും അതു ഉമ്മത്തിന് അപകടം ചെയ്യുമെന്നും ചീഫ് എഡിറ്റര്‍ േഡാ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നേരത്തെ മുന്നറിയിപ്പ് നല്‍കിയതും പ്രവാസികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.