Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

അയല്‍ രാജ്യങ്ങളുടെ പരമാധികാരം ഇറാന്‍ മാനിക്കണം

റിയാദ്: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ പരമാധികാരം മാനിക്കാന്‍ ഇറാന്‍ സന്നദ്ധമാകണമെന്ന് സൗദി മന്ത്രി സഭായോഗം. അന്താരാഷ്ട്ര നിയമങ്ങളും ഉടമ്പടികളും അനുസരിക്കാന്‍ ഇറാന് ബാധ്യതയുണ്ട്. ഗള്‍ഫ് മേഖലയിലെ സുരക്ഷ ദുര്‍ബലപ്പെടുത്തുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.ഇറാഖിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണം മന്ത്രിസഭാ യോഗം അപലപിച്ചു. ഇറാഖ് ജനങ്ങളുടെ സുരക്ഷ, സ്ഥിരത, അറബ് ഐക്യം എന്നിവയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനെതിരെ നിലയുറപ്പിക്കും. മറ്റു രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ നിര്യാണത്തില്‍ മന്ത്രിസഭ അനുശോചനം അറിയിച്ചു. അധികാരം ഏറ്റെടുത്ത സുല്‍ത്താന്‍ ഹീതം ബിന്‍ താരിഖിനെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു. റിയാദ് അല്‍യമമ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചു.

അന്താരാഷ്ട്ര തലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം അറബ് ലോകത്ത് ഒന്നാം സ്ഥാനവും ആഗോളതലത്തില്‍ അഞ്ചാം സ്ഥാനവുമാണ്. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാനുഷിക സഹായം തുടരുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top