നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ്
റിയാദ്: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വിവിധ പദ്ധതികളില്‍ ചേരുന്നതിനു നവോദയ ഷിഫ യൂണിറ്റ് ‘നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ്’ സംഘടിപ്പിച്ചു. നൂറുകണക്കിന് സാധാരണ പ്രവാസി മലയാളികളാണ് ഷിഫ ഏരിയയില്‍ നോര്‍ക്ക പദ്ധതികളില്‍ ചേരാനെത്തിയത്. നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതില്‍ ചേരുന്നതിനു നോര്‍ക്ക ഐ ഡി കാര്‍ഡ്, വിദേശത്തെ ചികിത്സക്ക് ധനസഹായം ലഭിക്കുന്ന നോര്‍ക്ക രക്ഷാ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ലഭിക്കുന്ന പ്രവാസി ക്ഷേമപദ്ധതി തൂങ്ങിയ പദ്ധതികളില്‍ നിരവധിപേര്‍ അംഗങ്ങളായി. രാവിലെ 10ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 6 മണിവരെ […]














