Sauditimesonline

6 aster
പ്രോകെയര്‍ ആശുപത്രി ഏറ്റെടുത്തു; സൗദിയില്‍ സാന്നിധ്യം ശക്തമാക്കി ആസ്റ്റര്‍
gulf, saudi

‘അക്ഷരമാണ് പ്രതിരോധം’ കാമ്പയിന്‍

റിയാദ്: ‘അക്ഷരമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ ‘പ്രവാസി വായന’ കാമ്പയിന് റിയാദില്‍ തുടക്കം. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഐസിഎഫ് സെനറ്റ് യോഗത്തില്‍ മുഴുവന്‍ റീജിയന്‍ സെനറ്റ് അംഗങ്ങളും വരി ചേര്‍ന്നാണ് കാമ്പയിന് തുടക്കം കുറിച്ചത്. പ്രവാസി സമൂഹത്തില്‍ വായനാശീലം വളര്‍ത്തുന്നതിനായി ആരംഭിച്ചതാണ് പ്രവാസി വായന മാസിക. പ്രവാസം, സാമൂഹികം, സാംസ്‌കാരികം, വിദ്യാഭ്യാസം, ആത്മീയം, കുടുംബം, രാഷ്ട്രീയം തുടങ്ങിയ ആനുകാലിക വിഷയങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന വായനയില്‍ പ്രവാസി മലയാളികളുടെ രചനകള്‍ക്കും അനുഭവങ്ങള്‍ക്കുമാണ് പ്രഥമ പരിഗണന നല്‍കുന്നത്. […]

gulf, saudi

‘സംഗമം സോക്കര്‍-2025’ എല്‍ ഫിയാഗോ മുന്നേറ്റം

റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി മുപ്പത്തിഒന്നാമത് ‘സംഗമം സോക്കര്‍-2025’ റിയാദിലെ ദിറാബ് ദുരത് മലാബ് സ്‌റ്റേഡിയത്തില്‍ പുരോഗമിക്കുന്നു. രണ്ടാംവാരം ആദ്യ കളിയില്‍ ടീം എല്‍ ഫിയാഗോ എഫ് സി മൂന്നു ഗോുളകള്‍ക്ക് ടീം കിക്കെഴ്‌സ് എഫ്‌സിയെ മുട്ടുകുത്തിച്ചു. എല്‍ ഫിയാഗോ എഫ്‌സിയുടെ യാസര്‍ ആയിരുന്നു മാന്‍ ഓഫ് ദി മാച്ച്, ഇതിനുള്ള പുരസ്‌കാരം ടെഫ ആക്ടിങ് ചെയര്‍മാന്‍ താജുദ്ധീന്‍ പി മാളിയേക്കലും സംഗമം ട്രോഫി ഡാഫൊഡില്‍സ് ഗ്രൂപ്പ് എം ഡി ഹൈസം

gulf, saudi

എംബസ്സി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി പ്രവാസി ലീഗല്‍ സെല്‍

റിയാദ്: പ്രവാസി ലീഗല്‍ സെല്‍ സൗദി ചാപ്റ്റര്‍ പ്രതിനിധികള്‍ റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ കമ്പനികളില്‍ ശമ്പളം ലഭിക്കാത്തതും സര്‍വീസ് ആനുകൂല്യങ്ങള്‍ തടഞ്ഞുവെയ്ക്കുന്നതും ശ്രദ്ധയില്‍പെടുത്തി. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കാതിരിക്കുക, വിമാന ടിക്കറ്റിന്റെ അമിത നിരക്ക് എന്നിവയും ചര്‍ച്ച ചെയ്തു. പ്രവാസികള്‍ക്ക് ആവശ്യമായ നിയമപ ബോധവല്‍ക്കരണം നല്‍കാന്‍ പ്രവാസി ലീഗല്‍ സെല്‍ തയ്യാറാണെന്നു പ്രതിനിധികള്‍ വ്യക്തമാക്കി. തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ് എന്നീ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകുന്ന

gulf, saudi

പ്രവാസി മുദ്ര പുരസ്‌കാരം സക്കറിയക്ക്; നാളെ സമ്മാനിയ്ക്കും

ദമാം: സൗദി മലയാളി സമാജം അഞ്ചാമത് പ്രവാസി മുദ്ര പുരസ്‌കാരം പ്രമുഖ സാഹിത്യകാരന്‍ ഡോ. പോള്‍ സക്കറിയക്ക്. സിനിമ, കഥ, കവിത, നോവല്‍, യാത്രാവിവരണം തുടങ്ങി പ്രവാസ ലോകവുമായി ബന്ധപ്പെട്ട കൃതികള്‍ക്കും സാഹിത്യ സേവനങ്ങള്‍ക്കും പുറമെ നബിയുടെ നാട്ടില്‍ എന്ന സഞ്ചാര സാഹിത്യവും പരിഗണിച്ചാണ് പുരസ്‌കാരം. പ്രവാസ ലോകത്തെ എണ്ണപ്പെട്ട പുരസ്‌കാരങ്ങളില്‍ ഒന്നാണ് പ്രവാസി മുദ്ര പുരസ്‌കാരം. മുന്‍ വര്‍ഷങ്ങളില്‍ പി.കെ.പി രാമനുണ്ണി, സലീം അഹമ്മദ്, എം.മുകുന്ദന്‍ എന്നിവരാണ് രണ്ടു വര്‍ഷത്തില്‍ ഒരിയ്ക്കല്‍ വിതരണം ചെയ്യുന്ന പുരസ്‌കാരത്തിന്

gulf, saudi

കേളി കുടുംബവേദി സ്തനാര്‍ബുദ ബോധവല്‍ക്കരണം

റിയാദ്: കേളി കുടുംബവേദി, അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ശുമേസിയുടെ സഹകരണത്തോടെ സ്തനാര്‍ബുദ ബോധവല്‍ക്കരണവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഒക്ടോബര്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായ ‘പിങ്ക് മാസം’ ആചരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. സ്തനാര്‍ബുദം തുടക്കഘട്ടത്തില്‍ രോഗനിര്‍ണയം നടത്താനും, ഗവേഷണം പ്രോത്സാഹിപ്പിക്കാനും, പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം വളര്‍ത്താനും ലക്ഷ്യമിട്ടാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിലെ ഡോ. ആയിഷ തരിഖ് ബോധവല്‍ക്കരണ ക്ലാസെടുത്തു. വൈകിയുള്ള പ്രസവം, മുലയൂട്ടല്‍ ഒഴിവാക്കല്‍, ഹോര്‍മോണ്‍ മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം, പാരമ്പര്യം എന്നിവ

gulf, saudi

ഗ്ലോബല്‍ കേരളാ സ്‌നേഹോഒത്സവം ഒക്‌ടോ. 31ന്

റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സഴനേഹോത്സവം സീസണ്‍-4 സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31ന് നടക്കുന്ന പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്നു. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ നാട്ടില്‍ നിന്നുളള സംഗീത സംവിധായകനും ഗായകനുമായ കൊച്ചിന്‍ ഷമീര്‍, ഗായിക സനാ ബദര്‍, പ്രവാസി ഗായകന്‍ കാസിം കുറ്റിയാടി (ജിദ്ദ) എന്നിവര്‍ സംഗീത വിരുന്ന് ഒരുക്കും. മേളം റിയാദ് ടാക്കീസിന്റെ വാദ്യമേളം, ഗോള്‍ഡന്‍ സ്പാരോ ടീമിന്റെ ഡാന്‍സ്, ഒപ്പന,

gulf, saudi

താമരശ്ശേരി ഫ്രഷ് കട്ട് സമരം: പോലീസ് അതിക്രമംഅവസാനിപ്പിക്കണം

റിയാദ്: താമരശ്ശേരിയില്‍ നാട്ടുകാരുടെ സൈ്വര്യ ജീവിതം തകര്‍ത്തു പാതി രാത്രി വീടു കയറുന്ന പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് റിയാദ് കെ എം സി സി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി. അമ്പയത്തോട്ടിലെ ഇറച്ചി പാറയിലെ വിവാദ കോഴി മാലിന്യ ഫാക്ടറിക്കെതിരെ നാല് പഞ്ചായത്തിലെ ഇരകള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമത്തിന്റെ പേരില്‍ നടക്കുന്ന പൊലീസ് അതിക്രമം അംഗീകരിക്കാനാവില്ലെന്നും കമ്മറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി പ്രസിഡന്റ് സൈതലവി ഹാജി അവേലത്ത് അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി

gulf, saudi

റിയാദ് കലാഭവന്‍ ഓണാഘോഷം

റിയാദ്: റിയാദ് കലാഭവന്‍ വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്നപരിപാടിയില്‍ ചെയര്‍മാന്‍ കൃഷ്ണകുമാര്‍ അദ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടര്‍ ഷാരോണ്‍ ഷെരീഫ് അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. രക്ഷാധികാരികളായ ഷാജഹാന്‍ കല്ലമ്പലം, മുഹമ്മദ് അസീസ്, യഹിയ കൊടുങ്ങലൂര്‍, സിജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അലക്‌സ് കൊട്ടാരക്കര സ്വാഗതവും ട്രഷര്‍ നിസാം പൂളക്കുഴി നന്ദിയും പറഞ്ഞു. പ്രജീഷ്,

gulf, saudi

കുരുന്നുകളുടെ കുസൃതിപ്പൂരം; പുഞ്ചിരിയൊരുക്കി ഫാഷന്‍ നൈറ്റ്

റിയാദ്: കുരുന്നുകളുടെ കുസൃതിയും പുണ്യമായ പുഞ്ചിരിയും കൗതുക മുണര്‍ത്തിയ ‘കിഡ്‌സ് ഫാഷന്‍ നൈറ്റ് 2025’ ശ്രദ്ധേയമായി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) റിയാദ് വനിതാ വിഭാഗമാണ് പരിപാടി ഒരുക്കിയത്. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും പ്രേരിപ്പിക്കുന്നതായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴിക്കുളം മധു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും സാമൂഹിക, സാംസ്‌കാരിക പരിപാടികളിലൂടെ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഇത്തരം വേദികള്‍ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ വിഭാഗം പ്രസിഡന്റ്

gulf, saudi

ഖമീസ് പ്രീമിയര്‍ ലീഗ്; ഡ്രാക്കാരി ജേതാക്കള്‍

അബഹ: അസീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നാമത് ഖമിസ് പ്രീമിയര്‍ ലീഗ് (കെപിഎല്‍ സീസണ്‍-3) അല്‍ഹദഫ് സ്‌റ്റേഡിയത്തില്‍ സമാപിച്ചു. 12 ടീമുകളിലായി 156 കളിക്കാര്‍ മത്സരത്തില്‍ മാറ്റുരച്ചു. ഡ്രാക്കാരി ടീം ജേതാക്കളായി. കിംഗ്‌സ് ഇലവന്‍ റണ്ണേഴ്‌സ്അപ് ആയി. വിജയികള്‍ക്ക് ഖമിസ് ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി സാഅദ് അഹമ്മദ് അല്‍ ഷഹ്‌റാനി ഉപഹാരം സമ്മാനിച്ചു. അസീര്‍ ഗവര്‍ണറേറ്റിന്റെ അനുമതിയോടെയായിരുന്നു മത്സരം. 20 ബസ്സുകള്‍, സെക്യൂരിറ്റി ഫോഴ്‌സ്, റെഡ് ക്രെസന്റ് സേവനവും ലഭ്യമാക്കി. ഗവര്‍ണറേറ്റ് ഇന്ത്യന്‍ സമൂഹത്തോട് കാണിച്ച സഹാനുഭൂതിയ്ക്കു എന്നും

gulf

യുഡിഎഫ് ഭരണം വരും; ആത്മാഭിമാനം ഉണ്ടെങ്കില്‍ സിപിഐ ‘ലെഫ്റ്റ്’ അടിക്കും

റിയാദ്: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നു മാത്രമല്ല പ്രതിപക്ഷ നേതാവ് ഉണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ റഷീദ്. സിപിഐ വെളിയം ഭാര്‍ഗവനും സികെ ചന്ദ്രപ്പനും നയിച്ച പാര്‍ട്ടിയല്ലാതായി മാറി. പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം മാത്രമാണ് സിപിഐ. സിപിഐഎംന് മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. പ്രത്യശാസ്ത്രത്തോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നത് സിപിഐ മാത്രമാണ്. അതുമാത്രമാണ് പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്നത്. അന്തസ്സും ആത്മാഭിമാനവും അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കിലും ബിനോയ് വിശ്വം

gulf, saudi

പൗരന്റെ അവകാശങ്ങള്‍ ഹനിയ്ക്കരുത്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ദമ്മാം: മതപഠനവും പ്രബോധനവും ഭരണഘടനാപരമായി പൗരന്റെ അവകാശമാണെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അത് നിര്‍വ്വഹിക്കുവാന്‍ ഇന്ത്യയിലെ മുഴുവന്‍ മതങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദമ്മാം ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിലെ പ്രബോധന രീതികള്‍ കാലികവും ആധികാരികവും സര്‍വ്വോപരി പ്രമാണബദ്ധവുമായിരിക്കണം. നിരവധി പണ്ഡിത പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് കേരളം. എന്നാല്‍ സ്വാതന്ത്രാനന്തരം കേരളത്തിലെ മതവിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും ബിരുദ സമ്പാദനത്തിനും ദൂരെ ഉത്തരേന്ത്യയെ ആശ്രയിക്കേണ്ട

gulf, saudi

കേരളത്തിന്റെ ഗതിമാറ്റിയ ഇടത് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം: കേളി

റിയാദ്: സിപിഐഎം പ്രഥമ സംസ്ഥാന സെക്രട്ടറി സിഎച്ച് കണാരന്റെ 53-ാം ഓര്‍മ്മദിനം കേളി കലാസാംസ്‌കാരിക വേദി ആചരിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേരളം സര്‍വ്വ മേഖലയിലും കൈവരിച്ച പുരോഗതിയില്‍ ഇടത് സര്‍ക്കാരുകളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പങ്ക് അവിസ്മരണീയമാണ്. കേരളത്തിന്റെ ഗതിതന്നെ മാറ്റിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതില്‍ സിഎച്ച് കണാരന്‍ നല്‍കിയ സംഭാവനകള്‍ താഴെക്കിടയിലെ ജനസമൂഹത്തിന്റെ ഇടയില്‍ നിന്നും ലഭിച്ച അനുഭവത്തിന്റെ ബാക്കി പത്രമാണ്.

gulf, saudi

ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സ്‌കോളര്‍ഷിപ്പ് പദ്ധതി-2025 വിതരണോദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു നിര്‍വ്വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി സ്‌കോളര്‍ഷിപ് തുക കൈമാറി. ആലപ്പുഴ ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലുളള 18 ബ്ലോക്കുകളില്‍ നിന്നു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതാണ് പദ്ധതി. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം

Scroll to Top