Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

സംഘര്‍ഷം വ്യാപിക്കുന്നത് തടയണം; ഏകീകൃത നിലപാടുമായി സഊദിയും ഖത്തറും ജോര്‍ദാനും

ജിദ്ദ: പശ്ചിമേഷ്യയില്‍ യുദ്ധഭീതിയും സംഘര്‍ഷവും ഭീതിവിതക്കുന്നതിനിടെ നിര്‍ണ്ണായക നയതന്ത്ര നീക്കങ്ങളുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനും സഊദി അറേബ്യയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനങ്ങളിലിറങ്ങിയ ഇരുനേതാക്കളെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ നേരിട്ടെത്തി സ്വീകരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്തു.

വെടിനിര്‍ത്തലിനായി ഖത്തര്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളും പലസ്തീനുമായി അതിര്‍ത്തി പങ്കിടുന്ന ജോര്‍ദാന്റെ സുരക്ഷാ ആശങ്കകളും ചര്‍ച്ചയായി. പശ്ചിമേഷ്യയില്‍ ഒരു വലിയ പ്രാദേശിക യുദ്ധത്തിനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഊദിയും ഖത്തറും ജോര്‍ദാനും ഒരേ നിലപാട് സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് കൂടിക്കാഴ്ചയില്‍ നേതാക്കള്‍ വ്യക്തമാക്കി.

അറബ് ഐക്യം ഉറപ്പാക്കുന്നതിനൊപ്പം വ്യാപാരം, നിക്ഷേപം, അതിര്‍ത്തി സുരക്ഷ എന്നീ മേഖലകളില്‍ പുതിയ കരാറുകള്‍ സംബന്ധിച്ചും ധാരണയായി. പലസ്തീന്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ മേഖലയില്‍ സ്ഥിരമായ സമാധാനം സാധ്യമല്ലെന്ന കര്‍ശന നിലപാട് നേതാക്കള്‍ ആവര്‍ത്തിച്ചു. ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം ജോര്‍ദാന്‍ രാജാവ് മക്കയിലെത്തി ഉംറ നിര്‍വ്വഹിച്ചു. അറബ് ലോകത്തെ പ്രമുഖ നേതാക്കള്‍ ജിദ്ദയില്‍ ഒത്തുചേരുന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കിക്കാണുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top