ഓണം മതേതരത്വത്തിന്റെ ആഘോഷം: പഴകുളം മധു
റിയാദ്: സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘റിംഫ് ഓണം’ എന്ന പേരിലൊരുക്കിയ പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ പഴകുളം മധു സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളികള്‍ എവിടെ പോയാലും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണം. പ്രവാസികളുടെ ആഘോഷങ്ങളില്‍ സ്‌നേഹവും സൗഹൃദവും സമഭാവനയും പ്രകടമാണ് അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് കൃസ്തുമസ് എത്തിയാലും പ്രവാസ ലോകത്ത് […]














