Sauditimesonline

vd t
ഹൈക്കമാന്റ് ജനവികാരത്തിനൊപ്പം; വി ഡി സതീശന്‍ മുഖ്യമന്ത്രി: പ്രഖ്യാപനം വൈകാന്‍ കാരണം നേതാക്കളുടെ കടുംപിടുത്തം

പ്രവാസി വെല്‍ഫെയര്‍ ‘സ്‌നേഹസ്പര്‍ശം’; പുതുവസ്ത്ര വിതരണം

റിയാദ്: ദുരയതം നേരിടുന്നവര്‍ക്കു സാന്ത്വനം സമ്മാനിച്ച് പ്രവാസി വെല്‍ഫെയര്‍ റിയാദ് ചാപ്റ്റര്‍ ‘സ്‌നേഹസ്പര്‍ശം-2026’. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി റിയാദിലെ വിവിധ ലേബര്‍ ക്യാമ്പുകളിലും നഗരത്തിന് പുറത്തുള്ള മരുഭൂമിയിലെ താമസസ്ഥലങ്ങളിലും ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികള്‍ക്കു പുതുവസ്ത്രം സമ്മാനിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. അഞ്ഞൂറിലധികം വസ്ത്രങ്ങളാണ് വിതരണം ചെയ്തത്.

കഴിഞ്ഞ വര്‍ഷം തുടങ്ങിയ പദ്ധതി കൂടുതല്‍ വിപുലമായ രീതിയിലാണ് ഈ വര്‍ഷം റിയാദില്‍ സംഘടിപ്പിച്ചത്. ഇതിന് പുറമെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് കേരളത്തിലെ അര്‍ഹരായ കുടുംബങ്ങള്‍ക്കു അഞ്ഞൂറിലധികം പതുവസ്ത്രങ്ങള്‍ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.

സ്‌നേഹസ്പര്‍ശം കോര്‍ഡിനേറ്റര്‍ ആബിദ് സായിദ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വസ്ത്രങ്ങളുടെ പാക്കിംഗിലും വിതരണത്തിലും റിഷാദ് എളമരം, അജ്മല്‍ ഹുസൈന്‍, അംജദ് അലി, ബഷീര്‍ പാണക്കാട്, ജവാഹര്‍, ബാരിഷ് ചെമ്പകശ്ശേരി, നിയാസ് അലി, ലബീബ് മാറഞ്ചേരി, അഡ്വ. ജമാല്‍, ജസീറ അജ്മല്‍, ആയിഷ, അബ്ദുറഹ്മാന്‍ ഒലയാന്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top