Sauditimesonline

2 VIPUL
ഖത്തറിലെയും ദുബായിലെയും നയതന്ത്ര മികവ് ഇനി റിയാദില്‍; വിപുല്‍ സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

വണ്ണം കുറയ്ക്കാന്‍ വ്യാജ മരുന്നുകള്‍; ജിം ട്രെയിനര്‍മാര്‍ പിടിയില്‍

റിയാദ്: വണ്ണം കുറയ്ക്കാനുള്ള മരുന്നുകളും ഹോര്‍മോണ്‍ കുത്തിവയ്പ്പുകളും വില്‍പന നടത്തിയ വിദേശ ട്രെയിനര്‍മാരെ കസ്റ്റഡിയിലെടുത്തു. ജിംനേഷ്യങ്ങള്‍ കേന്ദ്രീകരിച്ച് അംഗീകാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്തതിനാണ് നടപടി. സഊദി ആരോഗ്യ മന്ത്രാലയവും ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറബ് പൗരന്മാരായ ട്രെയിനര്‍മാര്‍ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്യങ്ങള്‍ നിരീക്ഷിച്ചു നടത്തിയ നീക്കത്തിനൊടുവിലാണ് സംഘം കസ്റ്റഡിയിലായത്.

രഹസ്യനീക്കല്‍ ഇവരുടെ വിതരണ ശൃംഖല പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ മരുന്നുകള്‍ കണ്ടെടുത്തു. ലൈസന്‍സില്ലാത്ത ഹോര്‍മോണ്‍ മരുന്നുകള്‍, പെപ്‌റ്റൈഡ് പദാര്‍ത്ഥങ്ങള്‍ എന്നിവയ്ക്ക് പുറമെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാത്തതും സുരക്ഷാ റെക്കോര്‍ഡുകള്‍ ഇല്ലാത്തതുമായ ‘റെറ്റാട്രൂറ്റൈഡ്’ മരുന്നും പിടിച്ചെടുത്തു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇവ സൂക്ഷിച്ചിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

പിടിയിലായവര്‍ക്കെതിരെ ഹെല്‍ത്ത് കെയര്‍ പ്രാക്ടീസ് നിയമപ്രകാരം ആറ് മാസം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. ജിംനേഷ്യങ്ങളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും ആഭ്യന്തര പരിശോധന ശക്തമാക്കുമെന്നും ജീവനക്കാര്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ആരോഗ്യവര്‍ദ്ധക വസ്തുക്കളോ മരുന്നുകളോ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് മാത്രം വാങ്ങണം. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുത്. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്. നിയമലംഘനങ്ങള്‍ 937 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top