ദുബൈ വിമാനം വൈകിയത് പത്തു മണിക്കൂര്‍; ഭക്ഷണവും വെളളവും ഇല്ലാതെ യാത്രക്കാര്‍
മുംബൈ: സ്‌പൈസ്‌ജെറ്റ് വിമാനം വൈകിയതോടെ ദുബൈയിലേക്കുള്ള യാത്രക്കാര്‍ ദുരിതത്തിലായി. 10 മണിക്കൂറിലേറെയാണ് വിമാനം വൈകിയത്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. എയര്‍ലൈന്റെ ഭാഗത്ത് നിന്ന് യാതൊരു ആശയവിനിമയവും ഉണ്ടായില്ലെന്നു യാത്രക്കാര്‍ ആരോപിച്ചു. ജൂലൈ 13ന് അര്‍ധരാത്രി 1.50ന് പുറപ്പെടേണ്ട എസ്ജി13 വിമാനം അവസാന നിമിഷം സാങ്കേതിക തകാര്‍ മൂലം വൈകുകയായിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിന് പ്രതീക്ഷിച്ചിതില്‍ കൂടുതല്‍ സമയം ആവശ്യമായിവന്നു. ജീവനക്കാരുടെ ഫ്‌ളൈറ്റ് ഡ്യൂട്ടി ടൈം […]














