Sauditimesonline

JEDDAH TOER PHOTO
ബുര്‍ജ് ഖലീഫയെ മറികടക്കും; അദ്ഭുത ഗോപുരമാകാന്‍ ജിദ്ദ ടവര്‍ ഒരുങ്ങുന്നു

ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

റിയാദ്: അഖിലേന്ത്യാ സീനിയര്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് പരീക്ഷയില്‍ റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിന് 100ശതമാനം വിജയം. സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലായി 422 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 90 ശതമാനത്തിന് മുകളില്‍ 83 വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്തു. 237 വിദ്യാര്‍ത്ഥികള്‍ക്ക് ഡിസ്റ്റിംഗ്ഷനും 94 പേര്‍ ഫസ്റ്റ് ക്ലാസും നേടി. സയന്‍സില്‍ കമാലിനി കനികണ്ണന്‍, അദിന, അദ്യ റൗത്, മുഹമ്മദ് അബ്ദുല്‍ മസീസ് എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനം നേടി. കോമേഴ്‌സില്‍ സഫ്‌റീന മറിയ കുര്യാകോസ്, സറിയ ഫാതിമ, ലന റഫീഖ് എന്നിവര്‍ക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. ഹ്യൂമാനിറ്റീസില്‍ ഹന ഷറിന്‍ ഒന്നാം സ്ഥാനം നേടി. സൈമ ഇനായത് അലി, ഹഫസ് നാസ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

റിയാദ് യാര ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 100 ശതമാനം വിജയം നേടിയതായി പ്രിന്‍സിപ്പള്‍ മസിമ സലിം അറിയിച്ചു. സയന്‍സ്, കോമേഴ്‌സ് വിഭാഗങ്ങളില്‍ 92 ശതമാനം ഡിസ്റ്റിംഗ്ഷനും 8 ശതമാനം ഫസ്റ്റ് ക്ലാസും നേടി. 95.6 ശതമാനം മാര്‍ക്ക് വാങ്ങിയ ഇന്‍ഷാ ഷമിം, ലയ ബാലകുമാര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. നന്ദിനി ബോഗിനി, ഹഫ്ഷ അന്‍സാരി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top