
റിയാദ്: സൗദിയില്‍ രണ്ട് കോടി 60 ലക്ഷം ജനങ്ങള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ പതിനഞ്ച് ലക്ഷം ജനങ്ങള്‍ മുതിര്‍ന്ന പൗരന്‍മാരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു ഡോസ് സ്വീകരിച്ചവര്‍ നിര്‍ബന്ധമായും രണ്ടാം ഡോസ് സ്വീകരിക്കണം. കൊവിഡിന്റെ വകഭേദമായ ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം പല രാജ്യങ്ങളിലും രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ ശേഷി കൈവരിക്കാന്‍ രണ്ടാം ഡോസ് നിര്‍ബന്ധമാണ്. 12നും 18നും ഇടയില്‍ പ്രായമുളളവര്‍ ഒന്നാം ഡോസ് വാക്‌സിന്‍ നേടുന്നതിന് അപ്പോയ്ന്റ്‌മെന്റ് തുടരുകയാണെന്നും മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.