
റിയാദ്: വാക്‌സിന്‍ സ്വീകരിച്ച വിനോദ സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി സൗദി അറേബ്യ. ആഗസ്ത് ഒന്നുമുതല്‍ വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്ത് എത്തി തുടങ്ങും. ഇവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ടൂറിസ്റ്റുകള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യാത്രക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തവക്കല്‍നാ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ഇമ്യൂണ്‍ സ്റ്റാറ്റസ് നേടിയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സൗദിയില്‍ 24 മണിക്കൂറിനിടെ 1187 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 1176 പേര്‍ രോഗ മുക്തി നേടി. 14 പേരാണ് മരിച്ചത്. 256 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.