
റിയാദ്: സൗദി അറേബ്യയുടെ വിദേശ വ്യാപാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ മാസം 960 കോടി റിയാലായി വര്‍ധിച്ചതായും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വ്യാപാര മാന്ദ്യം നേരിട്ടെങ്കിലും ഇന്ത്യ-സൗദി ഉഭയകക്ഷി വ്യാപാരം മികച്ച നേട്ടമാണ് കൈവരിച്ചത്. സൗദിയില്‍ നിന്നുളള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി വര്‍ധിച്ചു. 760 കോടറി റിയാലിന്റെ ഉത്പ്പന്നങ്ങള്‍ ഇന്ത്യ സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്തു. 200 കോടി റിയാലിന്റെ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ സൗദിയിലേക്കും ഇറക്കുമതി ചെയ്തു.

അതേസമയം, 8220 കോടി റിയാലിന്റെ ഉത്പ്പന്നങ്ങളാണ് സൗദി അറേബ്യ കഴിഞ്ഞ മാസം വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. എന്നാല്‍ 4440 കോടി റിയാലിന്റെ ഇറക്കുമതിയാണ് കഴിഞ്ഞ മാസം സൗദി അറേബ്യ നടത്തിയതെന്നും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.