Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

സിറ്റി ഫ്‌ളവര്‍ സൗജന്യ ഹോം ഡെലിവറി

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് സൗജന്യ ഹോം ഡെലിവറി ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിയാദ് നഗരത്തിലെ 29 പ്രദേശങ്ങളില്‍ ഓര്‍ഡര്‍ അനുസരിച്ച് ഡെലിവെറി ചെയ്യുമെന്ന് മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. വൈറസ് പ്രതിരോധത്തിനെതിരെ രാജ്യം മുഴുവന്‍ ‘സ്‌റ്റേ ഹോം, സ്‌റ്റേ സേഫ്’ കാമ്പയിന്‍ നടക്കുകയാണ്. ഇതിനോടുളള ഐക്യദാര്‍ഢ്യം കൂടിയാണ് ഹോം ഡെലിവറി. 055 025 8044, 055 025 9152 എന്നീ നമ്പരുകളില്‍ ആവശ്യമുളള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യണം. ചുരുങ്ങിയത് 150 റിയാലിനുളള സാധനങ്ങളാണ് സൗജന്യ ഹോം ഡെലിവറി ചെയ്യുന്നത്. രാവിലെ 7 മുതല്‍ 10 വരെയും 10 മുതല്‍ 1 മണിവരെയും ഓര്‍ഡര്‍ സ്വീകരിക്കും. റിയാദിലെ അല്‍ ഫുത, അര്‍റാഫിഅ, അശറഫിയ്യ, അല്‍ മാസീര്‍, അല്‍ മുതമറാത്, അല്‍ ഒലയ്യ, അല്‍ ദുബാത്, അല്‍ മാതര്‍ അശമാലി, അര്‍റഹമാനിയ, അല്‍ ഖുസാമ, അല്‍ വുറൂദ്, സുലൈമാനിയ, കിംഗ് അബ്ദുല്‍ അസീസ് റോഡ്, അറവാബി, അല്‍ ജസീറ, അല്‍ മലാസ്, അല്‍ദുബാത്, അല്‍ ഫൈസലിയ, അല്‍ ഫറൂഖ്, അല്‍ സുലൈ, അല്‍ റവാബി, അല്‍ മുറബ, അല്‍ വിസാരത്, അദിരയ്യ, മന്‍ഫുഅ, അല്‍ മന്‍സൂറ, അല്‍ സനാഇയ്യ, അസല്‍ഹിയ എന്നിവിടങ്ങളില്‍ നിന്നുളള ഓര്‍ഡറുകള്‍ സ്വീകരിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top