റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി തുടരും. എന്നാല്‍ നേരത്തെ ഒഴിവാക്കിയ ആരോഗ്യം, സുരക്ഷാ, അടിയന്തിര സേവനം തുടങ്ങിയ മേഖലകളില്‍ അവധി ബാധകമല്ല. സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഏര്‍പ്പെടുത്തിയ അവധിയും തുടരും. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ബസ്, ടാക്‌സി, ട്രെയിന്‍ തുടങ്ങിയ യാത്രാ സൗകര്യംങ്ങളും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.