നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 96 കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 1299 ആയി ഉയര്‍ന്നു. ഇതുവരെ 66 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദ് (27), ദമ്മാം (23), ജിദ്ദ (12), മദീന (14), മക്ക (7), ഖോബാര്‍ (4), ദഹ്‌റാന്‍ (2), തബൂക്, ഖതീഫ്, റാസ്തനൂറാ, സൈഹാ, ഹുഫൂഫ്, തായിഫ്, എന്നിവിടങ്ങളില്‍ ഓരോന്ന് വീതം. എന്നിങ്ങനെയാണ് ഇന്നത്തെ മേഖല തിരിച്ചുള്ള കണക്കുകള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പതിനാല് ദിവസത്തേക്ക് പ്രഖ്യാപിച്ച ബസ്, ടാക്‌സി, ട്രെയിന്‍ ഉള്‍പ്പടെയുള്ള പൊതു ഗതാഗതവും ഡൊമസ്റ്റിക് ഇന്റര്‍നാഷണല്‍ വിമാനങ്ങളും ഒരു അറിയിപ്പ് ഉണ്ടുന്നതു വരെ സര്‍വീസ് നടത്തില്ല. റിയാദ്, മക്ക, മദീന നഗരങ്ങളില്‍ മൂന്ന് മണി മുതല്‍ രാവിലെ ആറു മാണി വരെയുള്ള കര്‍ഫ്യൂ ഇന്ന് മുതല്‍ ജിദ്ദക്കും ബാധകമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.