Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

റിയാദില്‍ ചാവക്കാടന്‍ നന്മയുടെ ‘നമ്മളോത്സവം’

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ ‘നമ്മളോത്സവം-2025’ വിവിധ പരിപാടികളോടെ അരങ്ങേറി. വടം വലി, സ്പൂണ്‍ റെയ്‌സ്, പെനാല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങി നിരവധി മത്സരങ്ങളും നടന്നു. മൂവായിരത്തിലധികം വേദികള്‍ പിന്നിട്ട ഹാസ്യ കലാകാരന്‍ നസീബ് കലാഭവന്‍ അവതരിപ്പിച്ച മാജിക്കല്‍ ഫിഗര്‍ ഷോ, അക്ബര്‍ ചാവക്കാടിന്റെ (ജിദ്ദ) സാക്‌സോ ഫോണ്‍ സംഗീതോപകരണ പ്രകടനം, കുഞ്ഞു മുഹമ്മദ് നയിച്ച മ്യൂസിക്കല്‍ നൈറ്റ്, കുട്ടികളുടെ ഫാഷന്‍ ഷോ, ഒപ്പന, നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം ഡോ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, ജയന്‍ കൊടുങ്ങല്ലൂര്‍, റഹ്മാന്‍ മുനമ്പത്ത്, അബ്ദുല്‍ ഖാദര്‍, ഷാഹിദ് അറക്കല്‍, സിറാജുദ്ധീന്‍ ഓവുങ്ങല്‍, കബീര്‍ വൈലത്തൂര്‍, ഫാറൂഖ് പൊക്കുളങ്ങര, ഷഹീര്‍ ബാബു, ഇ കെ ഇജാസ്, ഖയ്യും അബ്ദുള്ള, യൂനസ് പടുങ്ങല്‍, ഷെഫീഖ് അലി, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആരിഫ് വൈശ്യം വീട്ടില്‍ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. ഫെര്‍മിസ് മടത്തൊടിയില്‍ സ്വാഗതവും മനാഫ് അബ്ദുള്ള നന്ദിയും പറഞ്ഞു.

കൂട്ടായ്മയുടെ പ്രവത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യൂമെന്ററി അന്‍വര്‍ ഖാലിദ്, അന്‍സാഫ് അബ്ദുല്‍ വഹാബ് എന്നിവര്‍ അവതരിപ്പിച്ചു. ചിത്രകാരന്‍, അവതാരകന്‍, ഗായകന്‍ എന്നീ നിലകളില്‍ കലാ രംഗത്തു മികച്ച സംഭാവന നല്‍കിയതിന് നിസാര്‍ ഗുരുക്കള്‍ക്കള്‍ക്കു സ്‌നേഹോപഹാരം ഷാജഹാന്‍ ചാവക്കാട് സമ്മാനിച്ചു.

സലിം പി വി, സയ്യിദ് ഷാഹിദ്, അലി പൂത്താട്ടില്‍, ഫിറോസ് കോളനിപ്പടി, സലിം അകലാട്, ഫായിസ് ബീരാന്‍, സലിം പെരുമ്പിള്ളി, നൗഫല്‍ തങ്ങള്‍, ശറഫുദ്ധീന്‍ ചാവക്കാട്, പ്രകാശന്‍ ഇ ആര്‍, സിദ്ദീഖ് വി എ, ഫായിസ് ഉസ്മാന്‍, അബ്ബാസ് കൈതമുക്ക്, ജഹാംഗീര്‍, റഹ്മാന്‍ തിരുവത്ര, ഷഹബാസ് പാലയൂര്‍, ഫവാദ് കറുകമാട് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top