
റിയാദ്: സൗദി അറേബ്യയിലെ കോടതികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ നീട്ടിവെച്ചു. കൊവിഡ് വൈറസ് പടരാതിരിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോടതികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. കോടതി പുനരാരംഭിക്കുമ്പോള്‍ മാറ്റിവെച്ച കേസുകള്‍ക്ക് മുന്‍ഗണന നല്‍കും. ഇതുസംബന്ധിച്ച് കക്ഷികളെ ഇലക്ട്രോണിക് സന്ദേശം വഴി അറിയിക്കും. അടിയന്തിര കേസുകള്‍, അടിയന്തര സ്വഭാവമുളള തീരുമാനങ്ങള്‍ എന്നിവ കോടതികള്‍ പരിശോധിക്കുമെന്നും സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






