റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു. മദീനയില്‍ മൂന്ന് വിദേശികളടക്കം നാല് പേരും ജിദ്ദയില്‍ ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇന്ന് 382 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 4033 ആയി ഉയര്‍ന്നു. ഇന്ന് 35 പേര്‍ രോഗമുക്തി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 720 ആയി. 3261 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. രാജ്യത്ത് രോഗം പടരുന്നുണ്ടെന്നും ഇത് തടയിടാന്‍ ഒന്നായി പ്രയത്‌നിക്കണമെന്നും ആരോഗ്യമന്ത്രി ഡോ തൗഫീഖ് അല്‍ റബീഅ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






