Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

കൊല്ലം യശസ്സുയർത്താൻ റിയാദിൽ സാംസ്‌കാരിക കൂട്ടായ്മ

റിയാദ്: കൊല്ലം ജില്ല കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംഘടനയുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ സര്‍ഗ ശേഷി പരിപോഷിപ്പിക്കുകയും വിവിധ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുകയും ചെയ്യും. ജില്ലയുടെ യശസ്സുയര്‍ത്തി തനത് കലാരൂപങ്ങളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സജീവമാക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ അംഗങ്ങളെ സഹായിക്കും. സൗദി-ഇന്ത്യ ദേശീയ ആഘോഷങ്ങള്‍ ഒരുക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

നിസാര്‍ പള്ളിക്കശ്ശേരില്‍ ജനറല്‍ കണ്‍വീനറായ 21 അംഗ അഡ്്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടു മാസം അംഗത്വ കാമ്പയി നടന്നു. അതിനു ശേഷം പൊതുയോഗം ചേര്‍ന്നു കരട് നിയമാവലി അംഗീകരിക്കുകും പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

നിസാര്‍ പള്ളിക്കശ്ശേരില്‍ (പ്രസിഡന്റ്), നസീര്‍ അബ്ദുല്‍ കരീം (ജനറല്‍ സെക്രട്ടറി), ഷാജു പത്തനാപുരം (ട്രഷറര്‍), ശിഹാബ് കൊട്ടുകാട് (ഉപദേശക സമിതി ചെയര്‍മാന്‍), ബാലുകുട്ടന്‍ (ഉപദേശ സമിതി വൈസ് ചെയര്‍മാന്‍), അലക്‌സ് കൊട്ടാരക്കര, ഷംനാദ് കരുനാഗപ്പള്ളി, ജോസ് കടമ്പനാട്, നജു പുനലൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍), എന്‍. മണികണ്ഠന്‍, നൗഷാദ് പന്മന, ഷംനാസ് കുളത്തൂപ്പുഴ, ശ്രീജ കരുനാഗപ്പള്ളി (വൈസ് പ്രസിഡന്റുമാര്‍), ബിനോയ് മത്തായി, അന്‍സാരി അലിക്കുട്ടി, സാദിഖ് കരുനാഗപ്പള്ളി, അഞ്ജു ഷാജു (ജോയിന്റ് സെക്രട്ടറിമാര്‍), !!റോയ് വര്‍ഗീസ്, ജാന്‍സി പ്രഡിന്‍ (ജോയിന്റ് ട്രഷറര്‍), സിജു ബഷീര്‍ (കോഓഡിനേറ്റര്‍), ഹുസൈന്‍ കല്ലേലിഭാഗം (ജോയിന്റ് കോഓഡിനേറ്റര്‍),

ജയന്‍ മാവിള, സജീര്‍ സമദ്, അശോകന്‍, ആതിര ഗോപന്‍ (കലാസാംസ്‌കാരികം കോഡിനേറ്റര്‍മാര്‍), അനില്‍ കരുനാഗപ്പള്ളി, മന്‍ഹാജ്, കബീര്‍ കൊച്ചാലുംമൂട്, ജൂലിയ ജോണ്‍സണ്‍ (സ്‌പോര്‍ട്‌സ്, ഹെല്‍ത്ത് കോഓഡിനേറ്റര്‍മാര്‍), യോഹന്നാന്‍ കുണ്ടറ, അബ്ദുല്‍ മജീദ്, അഞ്ജു നസീം (ജീവകാരുണ്യ കണ്‍വീനര്‍), നജിം കൊച്ചുകലുങ്ക് (മീഡിയ കണ്‍വീനര്‍), സദ്ദാം അബ്ദുല്‍ വഹാബ് (ജോയിന്റ് മീഡിയ കണ്‍വീനര്‍), സജീര്‍ ചിതറ, നസീം നസീര്‍ (പി.ആര്‍. കോഓഡിനേറ്റര്‍മാര്‍), അന്‍സാരി വടക്കുംതല (വിദ്യാഭ്യാസ കണ്‍വീനര്‍), ഷാനവാസ് മുനമ്പത്ത്, നിയാസ് (ബിസിനസ് കണ്‍വീനര്‍), ഷാജഹാന്‍ കോയിവിള (പരിസ്ഥിതി), അനസ് ലത്തീഫ്, അനസ് പന്മന (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), നസീര്‍ ഹനീഫ (റീഹാബിലിറ്റേഷന്‍), നിസാം കുന്നിക്കോട് (വെല്‍ഫെയര്‍ കോഓഡിനേറ്റര്‍), രജിത ജയചന്ദ്രന്‍ (സാഹിത്യം) എന്നിവരാണ് ഭാരവാഹികള്‍. കൂടാതെ 41 അംഗ നിര്‍വാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top