നൗഫല്‍ പാലക്കാടന്‍

റിയാദ്: കൊറോണയെ പ്രതിരോധിക്കാന്‍ സൗദിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 മുതല്‍ 21 ദിവസത്തേക്ക് വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു നടപ്പിലാക്കാന്‍ സല്മാന് രാജാവിന്റെ ഉത്തരവിട്ടത്. ഈ സമയം ആളുകള്‍ പുറത്തിറങ്ങരുത്. അവശ്യ സര്‍വീസ് ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടും.
ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കൊഴികെ വ്യക്തികളുടെ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. എന്നാല്‍ ആരോഗ്യ മേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ തുടങ്ങിയ വകുപ്പുകളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. കോവിഡ് വൈറസ് പടരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും സല്മാന് രാജാവിന്റെ ഉത്തരവില്‍ പറയുന്നു. കര്‍ഫ്യൂ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസ് ഉള്‍പ്പടെയുള്ള സുരക്ഷാ വിഭാഗം നിരത്തിലുണ്ടാകും. ഉത്തരവ് ലംഘിച്ചു പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
ഇന്നലെ വരെയുള്ള കണക്കനുസരിച്ചു 511 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം പടരാതിരിക്കാനുള്ള കര്‍ശന കരുതല്‍ നടപടികളുടെ ഭാഗമാണ് കര്‍ഫ്യൂ.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






