Sauditimesonline

KABEER KONDOTTY DAMMAM
കാരുണ്യത്തിന്റെ കവചം; കബീര്‍ കൊണ്ടോട്ടിക്ക് ദമ്മാമില്‍ സ്മരണാഞ്ജലി

കര്‍ഫ്യൂ ഇളവ്: മാളുകളും വാണിജ്യ കേന്ദ്രങ്ങളും ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

നൗഫല്‍ പാലകാടന്‍

റിയാദ്: സൗദി അറേബ്യയുടെ വിവിധ നഗരങ്ങളില്‍ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂവില്‍ താല്‍കാലിക ഇളവു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ മാളുകളും ചെറുകിട മൊത്തവ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. റമദാന്‍ 6 മൂതല്‍ 20 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മക്കയിലും മദീനയിലും ഇളവ് ബാധകമല്ല. ഉഭഭോക്താക്കള്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു പൂര്‍ണ്ണമായും പാലക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ മുനിസിപ്പാലിറ്റിയും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പരിശോധനനടത്തും. ബാര്‍ബര്‍ഷോപ്പുകള്‍, ബ്യൂട്ടി ക്ലിനിക്കുകള്‍, ജിം ഉള്‍പ്പടെയുള്ള സ്‌പോര്‍ട്‌സ് ഹെല്‍ത്ത് ക്ലബ്ബുകള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. റസ്‌റ്റോറന്റുകള്‍ക്കും കോഫീ ഷോപ്പുകള്‍ക്കും അനുവദിച്ച സമയത്ത് പാര്‍സല്‍ വിതരണം തുടരാം. സുരക്ഷ മുന്‍കരുതലുകളില്ലാതെ പുറത്തിറങ്ങരുതെന്നും പരമാവധി ആള്‍ത്തിരക്കുള്ള ഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top