Sauditimesonline

forka
രുചിയും ഈണവും നിറയും; ഫോര്‍ക മെഗാമേളയില്‍ അംബാസഡര്‍ മുഖ്യാതിഥി

ചടുല നൃത്തങ്ങള്‍ അരങ്ങുണര്‍ത്തിയ ഡാസലിംഗ് ദമാക

റിയാദ്: സംഗീതവും ചടുല നൃത്തങ്ങളും സംഗമിച്ച ‘ഡാസലിംഗ് ദമാക’ റിയാദിലെ പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. കുടുംബിനികളുടെ കൂട്ടായ്മയായ ‘അടുക്കളകൂട്ടം’ ആണ് കലാ, സാംസ്‌കാരിക വിരുന്നൊരുക്കിയത്. റിയാദ് അസീസിയ ട്രെയിന്‍ മാള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറിയത്. വാലന്റെന്‍സ് ദിനത്തില്‍ ദമ്പതികളായ ഷിഹാബ് ഷാ, ശബാന എന്നിവരാണ് സംഗീത വിരുന്നിന് നേതൃത്വം നല്‍കിയത്. സാംസ്‌കാരിക സമ്മേളനം എയര്‍ ഇന്ത്യാ മാനേജര്‍ മാരിയപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷഫീന ബദര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. നൃത്തനൃത്യങ്ങള്‍, പാചക മത്സരം, ചിത്രരചന മത്സരം എന്നിവയും അരങ്ങേറി. അല്‍ അബീര്‍ മെഡിക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും നടന്നു. തസ്‌നിം റിയാസ് അവതാരകയായിരുന്നു. പരിപാടികള്‍ക്ക് ഷെര്‍മിന റിയാസ്, ഷെമി ജലീല്‍, തസ്‌നിം റിയാസ്, മുംതാസ് നസീര്‍, നെജില ഫഹദ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top