റിയാദ്: സൗദിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചച്ചുവരുകയാണെന്ന് കേന്ദ്ര ബാങ്കായ സാമയുടെ കീഴിലുളള സൗദി പേയ്‌മെന്റ് നെറ്റ്‌വര്‍ക്. പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ ഉപയോഗിച്ചുളള വ്യാപാരം 278 ബില്യണ്‍ റിയാലായി വര്‍ധിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ ഉടമസ്ഥതയിലുളള പേയ്‌മെന്റ് നെറ്റ്‌വര്‍ക് മദ പ്ലാറ്റ് ഫോം വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 160 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നതെന്ന് പേയ്‌മെന്റ് നെറ്റ്‌വര്‍ക് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിയാദ് അല്‍ യൂസഫ് പറഞ്ഞു. 2018നെ അപേക്ഷിച്ച് ഇത് 57 ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 4.39 ലക്ഷം പോയിന്റ് ഓഫ് സെയില്‍ മെഷീനുകളാണുളളത്. കഴിഞ്ഞ വര്‍ഷം പോസ് മെഷീനുകളുടെ എണ്ണത്തില്‍ 21 ശതമാനം വര്‍ധനവുണ്ട്.
സൗദിയില്‍ ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ വഴി പണമിടപാട് നടത്തണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. 2019ല്‍ ഇന്റര്‍നെറ്റ് വഴിയുളള ഇടപാടുകള്‍ 3.8 കോടിയി ഉയര്‍ന്നു. ആയിരം കോടിയിലേറെ റിയാലിന്റെ പര്‍ചേസ് രാജ്യത്ത് നടന്നതായാണ് കണക്കാക്കുന്നത്. രാജ്യത്തുളള 1300 ഓണ്‍ലൈന്‍ ഷോപ്പിംഗ് സെന്റുകള്‍ വഴിയാണ് ഇത്രയ ും ഇടപാടുകള്‍ നടന്നതെന്നും സിയാദ് അല്‍ യൂസഫ് വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.