
റിയാദ്: ചൈന സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലെത്തിയ രണ്ട് ഇന്ത്യന്‍ വനിതകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഐസൊലേഷന്‍ വാര്‍ഡില്‍ ഇവരുടെ നിരീക്ഷണം അവസാനിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിന് ശേഷം ചൈനയില്‍ നിന്നു സൗദിയിലേക്ക് 5000 പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ കണ്ടെത്തിയ കോവിഡ് 19 വൈറസ് ബാധ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈന സന്ദര്‍ശിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നൂറിലധികം ആളുകളെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. സംശയമുളളവരുടെ ഫലം അഞ്ചു മണിക്കൂറിനകം ലഭ്യമാക്കുന്നതിന് ആരോഗ്യ മന്ത്രാലയം സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈറസ് പടരുന്നത് തടയാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ചതിന് ശേഷം രാജ്യത്തെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ഉംറ വിസയില്‍ രാജ്യം സന്ദര്‍ശിക്കുന്നവരെയും പരിശോധിക്കുന്നുണ്ട്. അതേസമയം, ഈ മാസം ചൈന സന്ദര്‍ശിക്കാന്‍ ടിക്കറ്റെടുത്തിരുന്ന നൂറുകണിക്കിന് സ്വദേശി പൗരന്‍മാര്‍ യാത്ര റദ്ദാക്കിയതായി ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
