Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

ഇന്ത്യയില്‍ പകര്‍ത്തിയ ചിത്രത്തിന് സൗദി വനിതക്ക് അന്താരാഷ്ട്ര പുരസ്‌കാരം

റിയാദ്: സൗദി അറേബ്യയിലെ വനിതാ ഫോട്ടോഗ്രാഫര്‍ അമാനി അല്‍ ഖഹ്താനിക്ക് രാജ്യാന്തര ബഹുമതി. ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി ഫെഡറേഷനും അമേരിക്കന്‍ ഫോട്ടോഗ്രഫി സൊസൈറ്റിയും നടത്തിയ മത്സരത്തിലാണ് സൗദി വനിത മൂന്ന് അവാര്‍ഡുകള്‍ നേടിയത്. ഇന്ത്യയില്‍ നിന്നു പകര്‍ത്തിയ ചിത്രവും അവാര്‍ഡ് നേടിയവയില്‍ ഉള്‍പ്പെടും.

മാസിഡോണിയയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ നഗരമായ പുഷ്‌കറില്‍ നിന്നു പകര്‍ത്തിയ ‘പുകവലിക്കാരന്‍’ എന്ന ചിത്രമാണ് ഇന്ത്യയില്‍ നിന്നു പകര്‍ത്തിയത്. എത്യോപ്യയില്‍ നിന്നു പകര്‍ത്തിയ ഹാമര്‍ വുമണ്‍ എന്ന ചിത്രവും അവാര്‍ഡ് നേടിതില്‍ ഉള്‍പ്പെടും.

സൗദി ‘മീഡിയസ്റ്റ്’ അസോസിയേഷന്‍, അറബ് യൂണിയന്‍ ഓഫ് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍, അമേരിക്കന്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റി എന്നീ കൂട്ടായ്മയില്‍ അമാനി അല്‍ഖഹ്താനിക്ക് അംഗത്വമുണ്ട്. ഫോട്ടോഗ്രാഫി, ഡോക്യുമെന്റേഷന്‍ മേഖലയില്‍ സൗദിയിലും വിദേശ രാഷ്ട്രങ്ങളിലും നിരവധി പ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. 2014 മുതല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ സജീവ സാന്നിധ്യമാണ്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുളള അമാനി അല്‍ ഖഹ്താനി അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top