Sauditimesonline

kallingal
കടക്കെണി ഒഴിവാക്കാം, ആസൂത്രണം ശീലിക്കാം; പ്രവാസികള്‍ക്ക് പഠന ശിബിരം

ഡീപ് ഫേക്കിന് കടിഞ്ഞാണിടും; സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും

റിയാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ദൃശ്യങ്ങളും ശബ്ദങ്ങളും കൃത്രിമമായി നിര്‍മിക്കുന്ന ഡീപ് ഫേക്ക് സാങ്കേതികവിദ്യക്ക് സഊദി അറേബ്യ നിയന്ത്രണമേര്‍പ്പെടുത്തി. വ്യക്തികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഊദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. യാഥാര്‍ഥ്യം ഏതാണെന്നും വ്യാജമേതാണെന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഡീപ് ഫേക്കുകള്‍ മാറുന്നുണ്ട്. ഇത് സാമ്പത്തിക തട്ടിപ്പുകള്‍ക്കും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കപ്പെടുത്തുന്ന സാഹചര്യത്തിലാണ് നടപടി.

പുതിയ നിബന്ധനകള്‍ പ്രകാരം ഡീപ് ഫേക്ക് ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്ന ഡെവലപ്പര്‍മാരും ക്രിയേറ്റര്‍മാരും നിര്‍ബന്ധമായും ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കുകള്‍ ഏര്‍പ്പെടുത്തേണം. കൂടാതെ, ഏതെങ്കിലും വ്യക്തിയെ സംബന്ധിച്ച കണ്ടന്റ് നിര്‍മിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട വ്യക്തിയുടെ അനുമതി വാങ്ങിയിരിക്കണം. ഡേറ്റാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. നിലവില്‍ വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഈ സാങ്കേതികവിദ്യ ഏറെ ഗുണം ചെയ്യുന്നുണ്ടെങ്കിലും, ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top