Sauditimesonline

HAFAR UDF
ഹഫര്‍ അല്‍ ബാത്തീന്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ഇ-സന്ദേശങ്ങള്‍ കൈമാറി ഈദ് ആഘോഷം

റിയാദ്: മന്ത്രിമാരുടെ പെരുന്നാള്‍ ആശംസകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോ ദൃശ്യങ്ങള്‍ സൗദി കമ്യൂണിക്കേഷന്‍ സെന്റര്‍ ട്വീറ്റ് ചെയ്തു. പത്തു മന്ത്രിമാരുടെ ആശംസകളാണ് ട്വീറ്റ് ചെയ്തത്. രാജ്യത്തെ പ്രമുഖര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ജനങ്ങളുമായി സംവദിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. ഇ-സന്ദേശങ്ങളാണ് ഈ വര്‍ഷത്തെ ഈദ് ആഘോഷത്തില്‍ നിറഞ്ഞുനിന്നത്. അലകം പാലിച്ചും ആഡംഭരരം ഒഴിവാക്കിയും വീടകങ്ങളിലാണ് ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍. രാജ്യത്ത് 27ാം തീയതി വരെ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലുളളതിനാല്‍ റോഡുകള്‍ നിശ്ചലമാണ്. കുടുംബാംഗങ്ങള്‍ മാത്രമാണ് ഓരോ വീട്ടിലും ഈദ് ആഘോഷിക്കുന്നതെങ്കിലും വിര്‍ച്വല്‍ മീറ്റിംഗുകളിലൂടെ ആശംസ കൈമറിയാണ് പലരും ഈദിനെ വരവേറ്റത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ജനങ്ങളുടേതാണെന്ന് ഈദ് സന്ദേശത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ പറഞ്ഞു. ഏറ്റവും മികച്ച ചികിത്സയും സൗകര്യവും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കും. സുരക്ഷിതരായിരിക്കാന്‍ ഓരോരുത്തരും സ്വയം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇദ് ദിനങ്ങളില്‍ മന്ത്രിമാരും രാജ കുടുംബാംഗങ്ങളും ആശുപത്രികളും പാലിയേറ്റീവ് കെയര്‍ സെന്ററുകളും സന്ദര്‍ശിക്കുക പതിവാണ്. സാമൂഹിക അകലം നിര്‍ബന്ധമായ സാഹചര്യത്തില്‍ ചെറിയ ഒത്തുകൂടലുകള്‍ പോലും ഒഴിവാക്കി. മന്ത്രിമാരും പ്രവിശ്യാ ഗവര്‍ണര്‍മാരും വീഡിയോ കോളുകളിലൂടെ ജനങ്ങളുമായി സംവദിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. രാജ്യത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ വീഡിയോ സന്ദേശത്തിലാണ് ഈദ് ആശംസകള്‍ നേര്‍ന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top