Sauditimesonline

NAVAYUGAM
മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

ഹഫര്‍ അല്‍ ബാത്തീന്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ഹഫര്‍ അല്‍ ബാത്തീന്‍: നിയമ സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎംസിസി, ഒഐസിസി സംയുക്തമായി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഒഐസിസി പ്രസിഡന്റ് വിബിന്‍ മറ്റത്ത് അധ്യക്ഷത വഹിച്ചു. ഹഫര്‍ അല്‍ ബാത്തീന്‍ കെഎംസിസി രക്ഷാധികാരി അബ്ദുള്ള പരിയാരം ഉദ്ഘാടനം ചെയ്തു.

സലീം കീരിക്കാട്, ഇക്ബാല്‍ ആലപ്പുഴ, സലാം മാഷ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും യുഡിഎഫിന്റെ വിജയ സാധ്യതകളും വിശകലനം ചെയ്തു. പ്രവാസി സമൂഹത്തിന്റെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. പ്രവാസി കുടുംബങ്ങളുമായി ബന്ധം ശക്തിപ്പെടുത്താനും സോഷ്യല്‍ മീഡിയയിലൂടെ പ്രചാരണം വ്യാപിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു.

കെഎംസിസി സെക്രട്ടറി ഫൈസല്‍ മാഷ് സ്വാഗതവും ഹംസ പേരാമ്പ്ര നന്ദിയും പറഞ്ഞു. സൈഫുദ്ധീന്‍ പള്ളിമുക്ക്, മൊയ്തു വി, റാഫി പരുതൂര്‍, സിദ്ധിഖ് ഖൈസൂമ, ഷബ്‌നാസ് കണ്ണൂര്‍, ജിതേഷ് തെരുവത്ത്, സൈഫുദ്ധീന്‍, ജോമോന്‍ ജോസഫ്, സാദിഖ്,സമദ് കരുനാഗപ്പള്ളി, അയൂബ് കൊടുവള്ളി, റിജില്‍, കലാം, ഷാനവാസ് മതിലകം എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top