Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

നാട്ടിലേക്ക് മടങ്ങുന്ന ഇവ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) പ്രവര്‍ത്തകരായ പി.എ സഹീര്‍, എ ആര്‍ സലിം എന്നിവര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി. റിയാദ് അവന്യൂ മാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ധന്യ ശരത്, രേണുക സുരേഷ്, സൈഫുദ്ധീന്‍ വിളക്കേഴം, എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. സുരേഷ് ആലപ്പുഴ, ശിഹാബ് പോളക്കുളം, മുഹമ്മദ് മൂസ, നിസ്താര്‍ കോയ, മുഹമ്മദ് അമാന്‍ , റീന സിജു, നൗമിത ബദര്‍, എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബദറുദ്ധീന്‍ നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top