
റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്നവര്‍ക്ക് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി. അന്താരാഷ്ട്ര ലൈസന്‍സ് ഉപയോഗിക്കാനാണ് അനുമതിയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

രാജ്യത്ത് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുളളത്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്ക് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് രാജ്യത്ത് വാഹനം ഓടിക്കാന്‍ അനുമതി നല്‍കുന്നത്. ഇന്റര്‍നാഷണല്‍ ലൈസന്‍സോ സൗദിയില്‍ അംഗീകാരമുളള വിവിധ രാജ്യങ്ങളിലെ ലൈസന്‍സോ നേടിയവര്‍ക്കാണ് അനുമതിയെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ജിസിസി രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സിന് സൗദിയില്‍ അംഗീകാരമുണ്ട്. ഇതിന് പുറമെ യൂറോപ്യന്‍ യൂനിയന്‍, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലന്റ് എന്നിവിടങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൗദി അറേബ്യ അംഗീകരിച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളില്‍ നിന്നു വിസിറ്റിംഗ് വിസയില്‍ സൗദിയിലെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് പുതിയ തീരുമാനം ഗുണകരമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.