Sauditimesonline

watches

കൊവിഡ് ഭീതി കുറയുന്നു; സ്‌കൂളുകള്‍ നാളെ തുറക്കും

റിയാദ്: സൗദിയില്‍ കൊവിഡ് വൈറസ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തുന്നു. ആഗസ്ത് 29 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കാനും തീരുമാനിച്ചു. കൊവിഡിനെ തുടര്‍ന്ന് 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് യാത്രക്കാരെ അനുവദിച്ചിരുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ആഭ്യന്തര വിമാന യാത്ര അനുവദിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, 24 മണിക്കൂറിനിടെ 234 പേര്‍ക്കാണ് സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 409 പേര്‍ രോഗ മുക്തി നേടുകയും ചെയ്തു. ചികിത്സയിലായിരുന്ന ആറു പേര്‍ മരിച്ചു. രാജ്യത്ത് ചികിത്സയിലുളള 3537 പേരില്‍ 978 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top