Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

എറണാകുളം കൂട്ടായ്മ വനിതാ വേദിയെ നസ്‌റിയ നയിക്കും

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ റിയാദ് (എടപ്പ) വനിതാ വേദി രൂപീകരിച്ചു. മലാസിലെ അല്‍ മാസ് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു.

അന്‍പതിലധികം കുടുംബിനികള്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായ നസ്‌റിയ ജിബിന്‍ (പ്രസിഡന്റ്), സൗമ്യ തോമസ് (ജനറല്‍ സെക്രട്ടറി), അമൃത മേലേമഠം (ട്രഷറര്‍), കാര്‍ത്തിക എസ് രാജ്, ഹസീന മുജീബ് (വൈസ് പ്രസിഡന്റുമാര്‍), ജിയാ, നസ്രിന്‍ റിയാസ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. ലിയാ സജീര്‍, മീനൂജ, ആതിര (ആര്‍ട്‌സ്), നൗറീന്‍, സഫ്‌ന (കല്‍ച്ചറല്‍), നെജു കബീര്‍, ഷെജീന കരീം (കോര്‍ഡിനേറ്റര്‍മാര്‍) എന്നിവരാണ് വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി സന്ധ്യ ബാബു, മിനി വകീല്‍, എലിസബത്ത്, സ്വപ്‌ന ശുകൂര്‍, ബീന ജോയ്, നിതാ ഹസീത് എന്നിവരെയും തെരഞ്ഞെടുത്തു.

നൗഷാദ് ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് അലി ആലുവ നിയന്ത്രിച്ചു. ഉപദേശക സമിതി അംഗങ്ങളായ അഷ്‌റഫ് മുവ്വാറ്റുപുഴ, ഷുക്കൂര്‍ ആലുവ, സലാം പെരുമ്പാവൂര്‍, ബാബു പറവൂര്‍, നെജു കബീര്‍, മിനി വക്കീല്‍, സന്ധ്യ ബാബു, അഫ്‌നാസ് അമീര്‍, ഷെജീന കരീം, ഹസീന മുജീബ്, കാര്‍ത്തിക എസ് രാജ്, മിനുജ മുഹമ്മദ്, നസ്രിന്‍ റിയാസ്, റിസാന സലാഹ്, സാബി മനീഷ്, നൗറീന്‍ സഹല്‍, സൗമ്യ തോമസ്, ബീന തോമസ്, നിതാ ഹസീത്, എലിസബത്ത്, ഷാലു സവാദ്, സഫ്‌ന അമീര്‍, ഭീമ, മറിയം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുഭാഷ് കെ അമ്പാട്ട് സ്വാഗതവുംം ജിബിന്‍ സമദ് കൊച്ചി നന്ദിയും പറഞ്ഞു. സഹല്‍ തെക്കേമാലില്‍, അജീഷ് ചെറുവട്ടൂര്‍, മുജീബ് മൂലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top