റിയാദ്: പ്രവാസി സ്‌നേഹ കൂട്ടായ്മ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അറബ്‌ക്കോ ലോജിസ്റ്റിക് കമ്പനി സിഇഓ രാമചന്ദ്രന്‍ പ്രകാശനം നിര്‍വ്വഹിച്ചു. ലൈഫ് കോച്ചും മോട്ടിവേഷന്‍ സ്പീക്കറുമായ സുഷമ ഷാന്‍ ഏറ്റുവാങ്ങി. പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ് കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വിജയന്‍ കായംകുളം ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട്, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷിബു ഉസ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വൈസ് ചെയര്‍മാന്‍ പീറ്റര്‍ ഫോര്‍ട്ട് കൊച്ചി, രക്ഷാധികാരി കബീര്‍ പാലക്കാട്, പിആര്‍ഓ അംജിത്ത് ഖാന്‍ ആര്യങ്കാവ്, ജോയിന്‍ സെക്രട്ടറി സമദ് ആലുവ, വൈസ് പ്രസിഡന്റ് ബിനു കൊല്ലം, കണ്‍വീനര്‍ നിസാര്‍ ഓച്ചിറ, റഷീദ് തൃശൂര്‍, സുധീര്‍ ഹംസ കൊല്ലം, അനീഷ് പാലക്കാട്, നൂര്‍ മുഹമ്മദ് കരുവാരക്കുണ്ട് എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി ശ്യാം വിളക്കുപാറ സ്വാഗതവും ട്രഷറര്‍ യാസിര്‍ അലി കൊടുങ്ങല്ലൂര്‍ നന്ദിയുംപറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.