Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

ജനദ്രോഹങ്ങള്‍ക്കെതിരെ പ്രവാസികള്‍ പോരാടണം: ചാണ്ടി ഉമ്മന്‍

റിയാദ്: പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ബത്ഹ കെഎംസിസി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ആഗോള തലത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ പ്രവാസ ലോകത്തെ ഏറ്റവും മഹത്തായ സംഘടനയാണ് കെഎംസിസി എന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനദ്രോഹ ഭരണം നടത്തുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രവാസികള്‍ വലിയ പോരാട്ടം നടത്തേണ്ട സമയമാണിത്. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഗുണകരമാകുന്ന രീതിയില്‍ ആവിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉസ്മാന്‍ അലി അലി പാലത്തിങ്ങല്‍, ശിഹാബ് കൊട്ടുകാട്, സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ എന്നിവര്‍ പ്രസംഗിച്ചു. റിയാദ് കെഎംസിസി നേതാക്കളായ അഷ്‌റഫ് കല്‍പകഞ്ചേരി, അബ്ദുറഹ്മാന്‍ ഫറൂഖ്, മാമുക്കോയ ഒറ്റപ്പാലം, ഷറഫു വള്ളിക്കുന്ന്, സഈദ് ധര്‍മ്മടം, ഫസല്‍ അല്‍ റയാന്‍, റാഷിദ് ദയ, കുഞ്ഞോയി കോടമ്പുഴ, അലി അക്ബര്‍ കുന്നമംഗലം എന്നിവര്‍ നേതൃത്വം നല്‍കി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും നജീബ് നെല്ലാംകണ്ടി നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top