
റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറിയതായി എസ്എംഎസ് സന്ദേശം ലഭിച്ചത് അമ്പരപ്പ് ഉളവാക്കി. സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് അംഗീകരിച്ച പ്രൊഫഷനുകള്‍ക്ക് അനുസൃതമായാണ് പ്രൊഫഷന്‍ മാറിയത്.
വിദേശ തൊഴിലാളികളുടെ ഏതാനും പ്രൊഫഷനുകള്‍ പരിഷ്‌കരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രെഫഷനില്‍ മാറ്റം വന്ന വിദേശ തൊഴിലാളികള്‍ക്ക് എസ്എംഎസ് സന്ദേശം ലഭിച്ചത്. മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം, ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രൊഫഷന്‍ മാറ്റിത്.
രാജ്യത്തെ കമ്പനികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും ജീവനക്കാരുടെ പ്രൊഫഷന്‍ ശരിയാക്കാന്‍ ക്വിവ പ്ലാറ്റ്‌ഫോം വഴി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് മാനുവല്‍ അനുസരിച്ച് പ്രൊഫഷനുകള്‍ ശരിയാക്കേണ്ട നിരവധി ജീവനക്കാരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡോക്ടര്‍, എഞ്ചിനീയര്‍, എക്‌സ്‌പെര്‍ട്ട്, സ്‌പെഷ്യലൈസ്ഡ് എക്‌സ്‌പെര്‍ട്ട്, കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍, തൊഴിലാളി, സാധാരണ തൊഴിലാളി എന്നിങ്ങനെ എട്ട് പ്രൊഫഷനുകളാണ് പ്രധാനമായും പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുന്നത്. ഇഖാമയില്‍ പ്രൊഫഷന്‍ മാറ്റുന്നതിന് വിദേശ തൊഴിലാളികളുടെ സമ്മതം നേടണമെന്ന വ്യവസ്ഥ അടുത്തിടെ ക്വിവ പ്ലാറ്റ്‌ഫോം അടുത്തു കളഞ്ഞിരുന്നു. അതില്‍ ഉള്‍പ്പെട്ട പ്രഫഷനുകളാണിത്.

സാധാരണ പ്രൊഫഷന്‍ മാറ്റുന്നതിന് ഫീസ് അടക്കണം. പ്രൊഫഷന്‍ മാറുമ്പോള്‍ തൊഴിലാളിയുടെ അംഗീകാരവും ആവശ്യമാണ്. എന്നാല്‍ എട്ട് പ്രൊഫഷനുകള്‍ക്ക് ഇത് ബാധകമല്ല. എട്ട് കാറ്റഗറിയില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ പ്രൊഫഷന്‍ ഫീസ് ഇല്ലാതെ ഒരു തവണ മാറാന്‍ അനുമതി ലഭിക്കും. ഭാവിയിലെ ഏതൊരു റിക്രൂട്ട്‌മെന്റിനും റിക്രൂട്ട് ചെയ്യുന്ന പ്രൊഫഷനുകളുടെ കൃത്യമായ വിവരണം ആവശ്യമാണെന്ന് ക്വിവ പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






