ഹായില്‍ : കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ഹബീബ് മെഡിക്കല്‍ സെന്റെര്‍ ജേതാക്കളായി. ആവേശമേറിയ ഫൈനല്‍ മത്സരത്തില്‍ ബ്ലൂസ്റ്റാര്‍ ഹായിലിനെ പരാജയപ്പെടുത്തിയാണ് ഹബീബ് സെന്റര്‍ ജേതാക്കളായത്. എട്ട് ടീമുകള്‍ മാററുരച്ച മത്സരങ്ങളുടെ ഉദ്ഘാടനം അബാര്‍ വാട്ടര്‍ എം ഡി മാജു നിര്‍വ്വഹിച്ചു.
ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മൊയ്തു മൊകേരി അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി ഹുസൈന്‍ വടുതല സ്വാഗതം പറഞ്ഞു. അഷ്‌റഫ് അഞ്ചരക്കണ്ടി, ഫൈസല്‍ കൊല്ലം, ബാപ്പു എസ്‌റ്റേറ്റ് മുക്ക്, സക്കറിയ ആയഞ്ചേരി, കരീം തുവ്വൂര്‍, സക്കറിയ കാവുംപടി, റഫീഖ് അഞ്ചരക്കണ്ടി, സക്കറിയ പള്ളിപ്പുറം, നൗഷാദ് ഓമശ്ശേരി, സിറാജുല്‍ മുനീര്‍ മക്കരപ്പറമ്പ എന്നിവര്‍ ട്രോഫികളും പ്രൈസ് മണിയും വിതരണം ചെയ്തു. സിദ്ധിഖ് മട്ടന്നൂര്‍, ഹമീദ് വയനാട്, മന്‍സൂര്‍, ജംഷിദ് എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.