Sauditimesonline

watches

സംഗീതം പെയ്തിറങ്ങിയ ഷിഫ മലയാളി സമാജം കേരളോത്സവം

റിയാദ്: ഷിഫ മലയാളി സമാജം പതിനഞ്ചാമത് വാര്‍ഷികം ‘കേരളോത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. 15 വര്‍ഷത്തിനിടെ സമാജം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നര കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. ഭവനരഹിതരായ മൂന്ന് അംഗങ്ങള്‍ക്ക് തണല്‍ ഭവന പദ്ധതിയിലൂടെ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. മരിച്ച അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് കുടുംബ സഹായം, പെന്‍ഷന്‍ പദ്ധതി, വിവാഹസഹായം തുടങ്ങിയവയും സമാജം നല്‍കുന്നുണ്ട്.

സത്താര്‍ കായംകുളം, നസറുദ്ദീന്‍ വി ജെ, ഷംനാദ് കരുനാഗപ്പള്ളി, ജലീല്‍ ആലപ്പുഴ, ഷിബു ഉസ്മാന്‍, നൗഷാദ് ആലുവ, ഡൊമിനിക് സാവിയോ, കബീര്‍ പട്ടാമ്പി, പുഷ്പരാജ്, നവാസ് വെള്ളിമാട്കുന്ന്, നാസര്‍ ലെയ്‌സ്, മുസ്തഫ നെസ്‌റ്റോ, ഷാജഹാന്‍ ചാവക്കാട്, സുധീര്‍ കുമ്മിള്‍, ജോണ്‍സണ്‍, റഫീഖ് ഹസ്സന്‍, വിജയന്‍ നെയ്യാറ്റിന്‍കര, വല്ലി ജോസ്, അലക്‌സ് കൊട്ടാരക്കര, റാഫി പാങ്ങോട്, ഗഫൂര്‍ കൊയിലാണ്ടി, സലാം പെരുമ്പാവൂര്‍, ഷാജി മഠത്തില്‍, ക്ലീറ്റസ്, ജബ്ബാര്‍ പൂവാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സിനിമാതരം കലാഭവന്‍ പ്രജോദ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ വിവേകാനന്ദന്‍, ഗായിക മാലിനി നായര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ സംഗീത നിശയും അരങ്ങേറി. കണ്‍വീനര്‍ അശോകന്‍ ചാത്തന്നൂര്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. സെക്രട്ടറി മധു വര്‍ക്കല സ്വാഗതവും ട്രഷറര്‍ വര്‍ഗീസ് ആളുക്കാരന്‍ നന്ദിയും പറഞ്ഞു.

മോഹനന്‍ കരുവാറ്റ, ഉമ്മര്‍ അമാനത്ത്, മുരളി അരീക്കോട്, മുജീബ് കായംകുളം, ഫിറോസ് പോത്തന്‍കോട്, രതീഷ് നാരായണന്‍, പ്രകാശ് വടകര ബിജു മടത്തറ, വിജയന്‍ ഓച്ചിറ, ബാബു കണ്ണോത്, സലീഷ് കൊടുങ്ങല്ലൂര്‍, ഹംസ മക്കാ സ്‌റ്റോര്‍, ഷജീര്‍ കല്ലമ്പലം, മണി ആറ്റിങ്ങല്‍, കുഞ്ഞമ്മദ്, ഉമ്മര്‍ പട്ടാമ്പി, ഹനീഫ കൂട്ടായി, ബിജു സി എസ്, അജയന്‍ അഫ്‌സല്‍, അനില്‍ വിശ്വംഭരന്‍, രജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top