Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ഹോത്തയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സലാം കെ അഹമ്മദിന് യാത്രയയപ്പ്

റിയാദ്: മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റ് വൈസ് പ്രസിഡന്റ് സലാം കെ. അഹമ്മദിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1993ല്‍ റിയാദില്‍ എത്തിയ സലാം ഒന്നരവര്‍ഷത്തിന് ശേഷം ഹോത്ത ബനീ തമീമില്‍ വസ്ത്രവ്യാപാര രംഗത്ത് പ്രവര്‍ത്തിച്ചു. കാസര്‍ക്കോട് തെരുവത്ത് ഹൊന്നമൂല സ്വദേശിയാണ്. ഭാര്യ ഖദീജ സലാം; ഏകമകന്‍ ബിലാല്‍ സലാം.

ആറുവര്‍ഷം കേളി ഹോത്ത യൂണിറ്റില്‍ സജീവമായിരുന്നു. പ്രവര്‍ത്തനശൈലിയും സഹജീവികളോടുള്ള സൗഹൃദ പെരുമാറ്റവും ഏറെ സുഹൃദ്‌വലയം നേടിയിരുന്നു. നിലവില്‍ യൂണിറ്റ് വൈസ് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നു. ഹോത്ത നാദയില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് ആക്ടിംഗ് ട്രഷറര്‍ റഹീം ശൂരനാട് അധ്യക്ഷത വഹിച്ചു. അല്‍ഖര്‍ജ് ഏരിയ രക്ഷാധികാരി കണ്‍വീനര്‍ പ്രദീപ് കൊട്ടാരത്ത് കേന്ദ്ര കമ്മിറ്റി അംഗം ലിപിന്‍ പശുപതി, ഏരിയ സെക്രട്ടറി ഷബി അബ്ദുല്‍സലാം,

ഏരിയ പ്രസിഡന്റ് രാമകൃഷ്ണന്‍ കൂവോട്, ഏരിയ ട്രഷറര്‍ ജയന്‍ പെരുനാട്, ഏരിയ വൈസ് പ്രസിഡന്റ് ബഷീര്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍ സജീന്ദ്രബാബു, സമദ് കൊങ്കത്ത്, രമേഷ് എന്‍.ജി, റെജു, ശ്രീകുമാര്‍, കെ.എം.സി.സി. ഏരിയ സെക്രട്ടറി സിറാജ്, ഏരിയ ട്രഷറര്‍ റിയാസ്, എച്ച്.എം.സി.ഒ. സെക്രട്ടറി മുസ്തഫ, വ്യാപാരിയായ സിദ്ധീഖ് സി. കെ, കേളി ഹോത്ത യൂണിറ്റ് പ്രസിഡന്റ് ഉമ്മര്‍ മുക്ത്താര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അല്‍ അമീന്‍, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് സ്റ്റീല്‍, സൂഖ് യൂണിറ്റ് പ്രസിഡന്റ് ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗം ഡേവിഡ് രാജ്, ഹരീക്ക് യൂണിറ്റ് പ്രസിഡന്റ് ഫൈസല്‍ ഖാന്‍, എക്‌സിക്യൂട്ടീവ് അംഗം ബിനോയ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top