Sauditimesonline

iran foreign minister abbas
നയതന്ത്ര വഴി തുറക്കുന്നു; ഇറാന്‍ വിദേശകാര്യ മന്ത്രി പാകിസ്ഥാനില്‍

പതിനെട്ടിന്റെ നിറവില്‍ ഹെപ്പര്‍ നെസ്‌റ്റോ; സമ്മാനപ്പെരുമഴയൊരുക്കി പ്രൊമോഷന്‍

റിയാദ്: റീറ്റെയ്ല്‍ രംഗത്തെ പ്രമുഖരായ ഹൈപ്പര്‍ നെസ്‌റ്റോ സൗദിയില്‍ 18-ാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി രണ്ടു മാസം നീണ്ടുനില്‍ക്കുന്ന വിവിധ പ്രൊമോഷന്‍ പരിപാടികള്‍ക്ക് തുടക്കമായി. സൗദി അറേബ്യയിലെ ബത്ഹയില്‍ 18 വര്‍ഷം മുന്‍പ് തുടങ്ങിയ നെസ്‌റ്റോ അതിവേഗം സാധാരണക്കാരന്റെ ബ്രാന്‍ഡായി വളര്‍ന്നു. 18 വര്‍ഷത്തിനിടെ 15 സ്‌റ്റോറുകളാണ് സൗദിയിലെ വിവിധ പ്രവിശ്യകളിലുളളത്.

നവംബര്‍ 9 മുതല്‍ ആരംഭിക്കുന്ന പ്രൊമോഷന്‍സ് ഡിസംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുമെന്ന് മാനേജ്മന്റ് അറിയിച്ചു. നവംബര്‍ 12 വരെ നീണ്ടു നില്‍ക്കുന്ന 18 ഇയര്‍ ആനിവേഴ്‌സറി പ്രൊമോഷന്റെ ഭാഗമായി 224 ഫ്രീ ട്രോളി, ഔവര്‍ലി ഡീല്‍, സ്‌റ്റോര്‍ ഇവെന്റ്‌സ് തുടങ്ങി വിപുലമായ പരിപാടികളാണ് ഹൈപ്പര്‍ നെസ്‌റ്റോ ഒരുക്കിയിട്ടുളളത്. പ്രൊമോഷന്റെ ഭാഗമായി സൂപ്പര്‍മാര്‍ക്കറ്റ്, ഫ്രഷ്, ഇലക്ട്രോണിക്‌സ്, മൊബൈല്‍സ്, സ്‌റ്റേഷനോറീസ്, ഗാര്‍മെന്റ്‌സ് തുടങ്ങി എല്ലാ ഡിപ്പാര്‍ട്‌മെന്റിലും ഏറ്റവും മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഹെഡ് ഫഹദ് തോട്ടശേരി, ഹെഡ് ഓഫ് സൂപ്പര്‍മാര്‍ക്കറ്റ് റിയാസ് കാവുങ്ങല്‍, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫഹദ് മേയോണ്‍, ക്രീയേറ്റീവ് ഹെഡ് റയീസ് എന്നിവര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top