Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

ഫോര്‍ക മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം അനുസ്മരണം

റിയാദ്: പ്രാദേശിക സംഘടനകളുടെ പൊതുവേദി ‘ഫോര്‍ക’ മുന്‍ ചെയര്‍മാനും സാമുഹിക സാസ്‌കാരിക രംഗത്തെ സജീവ സാനിധ്യവുമായിരുന്ന സത്താര്‍ കായകളം അനുസ്മരണ സംഘടിപ്പിച്ചു. മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഫോര്‍ക ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ സൈദ് മീഞ്ചന്ത അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി ഉത്ഘാടനം ചെയ്തു. ഡോ. ജയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രവാസി സമൂഹത്തിന് സത്താര്‍ കായംകുളം നല്‍കിയ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ശിഹാബ് കൊട്ടുക്കാട് മുഖ്യ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. ഷാജഹാന്‍ കല്ലമ്പലം, സുധീര്‍ കുമ്മിള്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, ബഷീര്‍ ചേലാമ്പ്ര, അലക്‌സ് കൊട്ടാരക്കര, ഫോര്‍ക രക്ഷാധികാരി വിജയന്‍ നെയ്യാറ്റിന്‍കര, ജീവകാരുണ്യ കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി, മീഡിയ കണ്‍വീനര്‍ ഫൈസല്‍ വടകര, റഷീദ് കായംകുളം, ഷാജി മഠത്തില്‍, സലാം പെരുമ്പാവൂര്‍, നാസര്‍ വണ്ടൂര്‍ പ്രസംഗിച്ചു.

ഫോര്‍ക കലാസാസ്‌കാരിക കണ്‍വീനര്‍ മജീദ് പീസി, ഫൈസല്‍ വടകര, സഫീറലി മിയ, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അംഗസംഘടനകളെ പ്രതിനിധീകരിച്ചു അഡ്വ. ജലീല്‍ (ഒരുമ്മ കാലിക്കറ്റ്), സനൂപ് (പയ്യന്നൂര്‍ സാംസ്‌കാരിക വേദി), മുജീബ് കായംകുളം (കായംകുളം പ്രവാസി അസോസിയേഷന്‍) കമറുദ്ധീന്‍ (താമരകുളം), ഷാജു കെസി (മാസ് റിയാദ്)അഷ്‌റഫ് മുവാറ്റുപുഴ, മുഹമ്മദ് കല്ലന്‍ (റിമാല്‍), സലീം പള്ളിയില്‍ (എലിപ്പിക്കുളം പ്രവാസി അസോസിയേഷന്‍), ഷാജി കെബി (കൊച്ചിന്‍ കൂട്ടായ്മ), തൊമ്മിച്ചായന്‍ (കുട്ടനാട് അസോസിയേഷന്‍), കരീം (പെരുമ്പാവൂര്‍ അസോസിയേഷന്‍), ഷൗക്കത്ത് പന്നിയങ്കര, സാജിദ് അലി (റീച്), മുസ്തഫ (റീക്കോ ഏടത്തനാട്ടുക്കര), കമാല്‍ (സാമ്ട്ട), നിഹാസ് (ബെസ്റ്റ് വേ), സയ്യിദ് ഫൈസല്‍ (പൊന്നാനി വെല്‍ഫെയര്‍ അസോസിയേഷന്‍), ജിബിന്‍ സമദ് (കൊച്ചിന്‍) എന്നിവര്‍ സംസാരിച്ചു. ഫോര്‍ക ട്രഷറര്‍ അലി ആലുവ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top