Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

പക്ഷാഘാതത്തെ തുടര്‍ന്ന് അവശനായ യുവാവിന് തുണയായി ഐസിഎഫ്

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഇടപെടല്‍ മലയാളി യുവാവിന് തുണയായി. പക്ഷാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന കൊല്ലം കുണ്ടറ കുരീപ്പള്ളി നൗഫലിനാ(29)ണ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ വിഭാഗം തുണയായത്. കഴിഞ്ഞ ആഴ്ച ശക്തമായ സ്‌ട്രോക്ക് വന്ന് ശരീരമാകെ തളര്‍ന്നതിനെ തുടര്‍ന്ന് കിടപ്പിലായത്. ആറു വര്‍ഷമായി ഹൗസ് ഡ്രൈവറായ നൗഫല്‍ ജോലിക്കിടെ സംസാര ശേഷി നഷ്ടപ്പെട്ടു. തൊഴിലുടമ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. ഇതിനിടെയാണ് പക്ഷാഘാതം തിരിച്ചറിഞ്ഞത്. നാട്ടില്‍ നിന്നു ബന്ധുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഐസിഎഫ് വെല്‍ഫെയര്‍ സംഘം ആവശ്യമായ പരിചരണങ്ങള്‍ ചെയ്തു.

ചികിത്സാ ചിലവില്‍ ഭീമമായ തുക വരുമെന്നതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. എന്നാല്‍ ആശുപത്രി മാനേജ്‌മെന്റുമായി ഐസിഎഫ് പ്രവര്‍ത്തകര്‍ സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ തുടരുകയായിരുന്നു. കൂടുതല്‍ ദിവസം ആശുപത്രിയില്‍ ചികിത്സ ആവശ്യമായി വരുന്നതിനാല്‍ വിദഗ്ദ ചികിത്സ നാട്ടില്‍ നടത്താന്‍ കുടുംബം ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെയാണ് നാട്ടിലേയ്ക്ക് യാത്രയായത്. യാത്രക്കിടെ നൗഫലിനെ പരിചരിക്കാന്‍ ഐസിഎഫ് വെല്‍ഫെയര്‍ സെക്രട്ടറി റസാഖ് വയല്‍ക്കര അനുഗമിച്ചു.

സൗദി എയര്‍ലൈന്‍സില്‍ നാട്ടിലെത്തിയ നൗഫലിനെ എയര്‍പോര്‍ട്ടില്‍ നിന്നു ആശുപത്രിയിലെത്തിക്കാന്‍ കേരള സര്‍ക്കാര്‍ നോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് എത്തിയിരുന്നു. നാട്ടില്‍ എസ്‌വൈഎസ് സാന്ത്വനം വിങ്ങിന്റെ സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ഐസിഎഫ് വെല്‍ഫെയര്‍ വിങ് പ്രസിഡന്റ് ഇബ്രാഹിംകരീംഅറിയിച്ചു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top