Sauditimesonline

RAHEEM-ED
റഹീമിന്റെ മോചനം വൈകും

യുഎഫ്‌സി ഫുട്‌ബോള്‍ മേളക്ക് നഹ്ദ സ്‌റ്റേഡിയത്തില്‍ തുടക്കം

അല്‍ കോബാര്‍: യുനൈറ്റഡ് എഫ് സി സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളക്ക് നഹ്ദ ക്ലബ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉജ്ജ്വല തുടക്കം. പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക മേള കിക്കോഫ് ചെയ്തു. കഴിവുകള്‍ ഏറെയുണ്ടായിട്ടും നാട്ടില്‍ പരിഗണിക്കപ്പെടാതെ പോയ നിരവധി കളിക്കാര്‍ക്ക് ജീവിത വരുമാനത്തോടൊപ്പം കളി മൈതാനങ്ങളും സമ്മാനിക്കുന്ന ദമാമിലെ കാല്‍പന്ത് കൂട്ടായ്മകള്‍ തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് അനസ് എടത്തൊടിക പറഞ്ഞു.

സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരത്തോളം വരുന്ന കാണികളിലേക്ക് അനസ് എടത്തൊടിക പന്തുകള്‍ തട്ടി നല്‍കിയപ്പോള്‍ ഗാലറിയില്‍ ആര്‍പ്പ് വിളികളും ആരവങ്ങളുമുയര്‍ന്നു. നേരെത്തെ സ്‌റ്റേഡിയത്തിലെത്തിയ അനസിനെ സ്വദേശി പൗരപ്രമുഖന്‍ അബ്ദുല്ല അല്‍ ഹാജ്‌രിയുടെ നേത്യത്വത്തില്‍ ക്ലബ് ഭാരവാഹികള്‍ ബാക്കെ നല്‍കി സ്വീകരിച്ചു. ഗാലപ്പ് സൗദി എംഡി ഹകീം തെക്കില്‍, ജോര്‍ജ്ജ് ബിനോയ് കാലക്‌സ്, ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍,വായില്‍ സെയിത്തര്‍ , ബഖിത് അല്‍ സഹ്‌റാനി, കെ.പി.സമദ്, അനീഷ് അബൂബക്കര്‍ (അബിഫ്‌കോ), കെ പി ഹുസൈന്‍, സലാം പി.ബി, ജോണ്‍ കോശി, വില്‍ഫ്രഡ് ആന്റ്‌റൂസ്, റഫീഖ് കൂട്ടിലങ്ങാടി, സകീര്‍ വള്ളക്കടവ്, മുഹമ്മദ് സത്താര്‍, ജുനൈദ് നീലേശ്വരം, ജാഫര്‍ നാദാപുരം , ഷൗക്കത്ത് കാലിക്കറ്റ്, മിന്റു ഡേവിഡ്, അന്‍വര്‍ റയാന്‍, നൗശാദ് ഇരിക്കൂര്‍, ഷിബു ഉണ്ണി, ഗാലപ്പ് പ്രതിനിധികളായ സുബൈര്‍ കണ്ണൂര്‍, ഇഖ്ബാല്‍, സിറാജ്, റിയാസ്, ഹാരിസ്, അഷ്‌റഫ് തുടങ്ങിയവര്‍ ഉല്‍ഘാടന പരിപാടിയില്‍ പങ്കെടുത്തു. വിജയികള്‍ക്ക് സമ്മാനിക്കുന്ന പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയുടെ ലോഞ്ചിങ് സ്‌റ്റേഡിയത്തില്‍ അനസ് എടത്തൊടിക നിര്‍വ്വഹിച്ചു.

ഉദ്ഘാടന മത്സരത്തില്‍ എഫ് സി ദമാം കെപ്‌വ എഫ് സിയുമായി മാറ്റുരച്ചു. എഫ് സി ദമ്മാമിന് വേണ്ടി റിയാസ് നേടിയ ഏക ഗോളിന് കെപ്‌വ എഫ് സിയെ എഫ്.സി ദമാം പരാജയപ്പെടുത്തി. റിയാസിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. രണ്ടാമത് നടന്ന മത്സരത്തില്‍ ആര്‍.സി.എഫ്.സി ജുബൈലും ദല്ലാ എഫ്.സിയും തമ്മില്‍ മാറ്റുരച്ചു. ഇരു ടീമുകളും ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളുകളൊന്നും നേടാനായില്ല. പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ ദല്ലാ എഫ് സിക്ക് വിജയം സമ്മാനിച്ച ഗോള്‍ കീപ്പര്‍ സുഹൈല്‍ കളിയിലെ മികച്ച താരമായി. മികച്ച കളിക്കാര്‍ക്കുള്ള ട്രോഫിയും സമ്മാനങ്ങളും സമീര്‍ നാദപുരം, സൈനുദ്ദീന്‍ മൂര്‍ക്കനാട് , കെ.പി.സമദ്, അനീഷ് അബൂബക്കര്‍, യുസുഫ് ഷെയ്ഖ്, മുഹമ്മദ് സനൂപ്, ഷറഫുദ്ദീന്‍, റിയാസ് ദുബായ്, അസ് ലം കണ്ണൂര്‍ എന്നിവര്‍ സമ്മാനിച്ചു. ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ ആനമങ്ങാട്, രാജു കെ. ലൂക്കാസ്, ആശി നെല്ലിക്കുന്ന്, ഫൈസല്‍ എടത്തനാട്ടുകര, ശരീഫ് മാണൂര്‍, മുഹമ്മദ് നിഷാദ്, ഷബീര്‍ ആക്കോട്, ഫൈസല്‍ കാളികാവ്, റഹീം അലനല്ലൂര്‍ എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top