റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ ബാലവേദി രൂപീകരിച്ചു. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബാലവേദിയുടെ ചുമതലയുള്ള സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ബാലവേദിയുടെ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ നിര്‍വ്വഹിച്ചു.
ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, രഘുനാഥ് പറശ്ശിനിക്കടവ്, അഡ്വ. എം.കെ അജിത്ത്, സുരേഷ് ശങ്കര്‍, അബ്ദുല്‍ കരീം കൊടുവള്ളി, യഹിയ കൊടുങ്ങല്ലൂര്‍, ഷുക്കൂര്‍ ആലുവ, ഷംനാദ് കരുനാഗപള്ളി, റഫീഖ് വെമ്പായം, സലാം ഇടുക്കി, അസ്‌ക്കര്‍ കണ്ണൂര്‍, മൃദുല വിനീഷ്, ഷമീര്‍ മാളിയേക്കല്‍, ഷഫീഖ് പുരക്കുന്നില്‍, മജു സിവില്‍ സ്‌റ്റേഷന്‍, ഹരീന്ദ്രന്‍ കണ്ണൂര്‍, സിദ്ധീഖ് കല്ലുപറമ്പന്‍,കെ.കെ തോമസ്, ശരത് സ്വാമിനാഥന്‍, അന്‍സാര്‍ വര്‍ക്കല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജോണ്‍സണ്‍ മാര്‍ക്കോസ് സ്വാഗതവും നാസര്‍ വലപ്പാട് നന്ദിയും പറഞ്ഞു.
നേഹ, അബില, നൈമ, റൈഫ്, ഇഷാഹ്, റയ്യാന്‍, ഹെസ ഫൈസല്‍, ഇഷിന്‍ ഫൈസല്‍, ഹന മെഹറിന്‍, സനോഫര്‍ ഹലീമ, രഹന്‍ അയ്ഷ, ഇഹാന്‍, സുഹാന അസ്മിന്‍, മാസിഹിറ സൈനാഫ് എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഷാജി മഠത്തില്‍, വഹീദ് വാഴക്കാട്, ബിനോയ്, സൈഫുന്നീസ സിദ്ധീഖ്, ഷിംന നൗഷാദ്, സ്മിത മുഹിയിദ്ധീന്‍ എന്നിവര്‍നേതൃത്വംനല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.