Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

ഒഐസിസി കണ്‍വന്‍ഷന്‍; തെരഞ്ഞെടുപ്പു ആരവം റിയാദിലും

റിയാദ്: ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു ഉപതിരഞ്ഞെടുപ്പ് ആവേശം വാനോളമുയര്‍ത്തി റിയാദിലെ കണ്‍വെന്‍ഷനില്‍ രാഹുല്‍ മക്കൂട്ടത്തലിന് വോട്ടഭ്യര്‍ത്ഥിച്ചു കെഎംസിസിയുടെയും ഒഐസിസിയുടെയും നേതാക്കള്‍ സംസാരിച്ചു. ബത്ഹ സബര്‍മതി ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ റിയാദ് ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബഹസാന്‍ അമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു.

പാലക്കാട് നിയമ സഭാ മണ്ഡലത്തില്‍ യുഡിഎഫ് വിജയം സുനിശ്ചിതമാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. 2016 മുതല്‍ ലോകസഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിലെ ഫലം യു ഡി എഫിന് അനുകൂലമാണ്. കഴിഞ്ഞ തവണ ബിജെപിക്ക് കിട്ടാവുന്നതില്‍ മികച്ച സ്ഥാനാര്‍ഥി മത്സരിച്ചിട്ടും യുഡിഎഫിന് വിജയിക്കാന്‍ കഴിഞ്ഞത് പാലക്കാട്ടെ ജനത മതേതര സങ്കല്‍പ്പങ്ങളോട് ചേര്‍ന്ന് നിന്നത് കൊണ്ടാണ്. ലോകസഭാ തെരെഞ്ഞെടുപ്പില്‍ പാലക്കാട് നിയമസഭ മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷം യുഡിഎഫിന് നേടുവാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യാതെ പോകുന്ന സാഹചര്യം നിലവില്‍ പാലക്കാടുണ്ട്. വികസനവും സാധാരണക്കാരെ ബാധിക്കുന്ന മറ്റു കാര്യങ്ങളും ബിജെപി ഭരണകൂടം മുന്നോട്ട് വെക്കുന്ന വിഭജന രാഷ്ട്രീയവുമാണ് ചര്‍ച്ചക്ക് വിധേയമാക്കേണ്ടത്. ഭാവി കേരളത്തില്‍ ഉണ്ടാവാന്‍ പോകുന്ന രാഷ്ട്രീയ നീക്കുപോക്കിന്റെ പരീക്ഷണശലയായി പാലക്കാട് മാറുന്ന സാഹചര്യവും നിലവിലുണ്ട്. കോണ്‍ഗ്രസിനെ എതിര്‍ക്കുവാന്‍ ബിജെപിയും സിപിഎമ്മും ഉണ്ടാക്കാന്‍ പോകുന്ന അവിശുദ്ധ ബന്ധത്തിന്റെ സൂചനകള്‍ പാലക്കാട് നല്‍കുന്നുണ്ട്. വികസന കാര്യത്തില്‍ ഷാഫി പറമ്പിലിന്റെ കാലം ചരിത്രം അടയാളപ്പെടുത്തും. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടിന് കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥിയാണ്. യുഡിഎഫ് തെരഞ്ഞെടുപ്പിന് നല്ല മുന്നൊരുക്കം നടത്തിയത് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും മുഖ്യ പ്രഭാഷണം നടത്തിയ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത് അഭിപ്രായപ്പെട്ടു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംഎ സമദ്, റിയാദ് ഒഐസിസി ചെയര്‍മാന്‍ കുഞ്ഞി കുബള, ഒഐസിസി വൈസ് പ്രസിഡന്റ്മാരായ രാഘുനാഥ് പറശ്ശിനിക്കടവ്, അമീര്‍ പട്ടണത്, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ഹക്കീം പട്ടാമ്പി, ഷാജഹാന്‍ ചളവറ (പ്രോഗ്രാം കണ്‍വീനര്‍), സെന്‍ട്രല്‍ കമ്മറ്റി എക്ക്‌സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ, അനീസ് തൃത്താല, ഒഐസിസി പത്തനംതിട്ട പ്രസിഡന്റ് കെ കെ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

സജീര്‍ പൂന്തുറ, യഹിയ കൊടുങ്ങല്ലൂര്‍, സുരേഷ് ശങ്കര്‍, നിഷാദ് ആലങ്കോട്, നാദിര്‍ഷ റഹ്മാന്‍, കരീം കൊടുവള്ളി, നൗഷാദ് കറ്റാനം, ജോണ്‍സന്‍, സൈഫു കായംകുളം, മജു സിവില്‍സ്‌റ്റേഷന്‍, വിന്‍സെന്റ്, ഷഫീക് പുരക്കുന്നില്‍, അലക്‌സ് കൊട്ടാരക്കര, അന്‍സാര്‍ വര്‍ക്കല, ശരത് സ്വാമിനാഥന്‍, ഹരീന്ദ്രന്‍, ബിനോയ്, സൈനുദ്ധീന്‍ പട്ടാമ്പി, നാസര്‍ വലപ്പാട്, സോണി പാറക്കല്‍, അന്‍സായി ഷൗക്കത്, തല്‍ഹത് തൃശ്ശൂര്‍, ഷാജി മഠത്തില്‍, സലാം ഇടുക്കി, നൗഷാദ് ഇടുക്കി, ഭദ്രന്‍ തിരുവന്തപുരം എന്നിവര്‍ പങ്കെടുത്തു.

ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ സൈനുദ്ധീന്‍, ജോസ് കരിമ്പുഴ, ജോയിന്റ്ട്രഷറര്‍ നിഹാസ് പാലക്കാട് ,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബെന്നി പൊമ്പ്ര, ഷഫീര്‍ പത്തിരിപാലാ, സുല്‍ഫിക്കര്‍ പത്തിരിപ്പാല, മുഹമ്മദലി, പെരുവെമ്പ്, ഷാജഹാന്‍ ആലത്തൂര്‍, അന്‍സാര്‍ തൃത്താല, ബെന്നി, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി രാജു, റിയാസ് കരിമ്പുഴ, റഷീദ് കോങ്ങാട്, ജംഷാദ് വാക്കയില്‍, അന്‍വര്‍സാദത്, നഹാസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റിയാദ് ഒഐസിസി പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്ദീന്‍ മണ്ണാര്‍ക്കാട് സ്വാഗതവും ട്രഷറര്‍ ഷഹീര്‍ കൊട്ടേക്കട്ടില്‍ നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top